headerlogo
education

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

20,719 പേർ പരീക്ഷ എഴുതിയതിൽ വിജയിച്ചത് 4,324 പേർ.

 സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
avatar image

NDR News

20 Mar 2025 05:15 PM

   തിരുവനന്തപുരം :2025 ഫെബ്രുവരി 2ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (സെറ്റ്) ഫലം പ്രസിദ്ധീകരിച്ചു. ആകെ 20,719 പേർ പരീക്ഷ എഴുതിയതിൽ 4,324 പേർ വിജയിച്ചു.

   20.07 ആണ് വിജയ ശതമാനം. പരീക്ഷാ ഫലം www.lbscentre.kerala.gov.in, www.prd.kerala.gov.in, www.kerala.gov.in വെബ്സൈറ്റുകളിൽ ലഭിക്കും. അതേസമയം സെറ്റ് സർട്ടിഫിക്കറ്റുകൾ ജൂൺ മാസം മുതൽ വിതരണം ചെയ്യും.

  സെറ്റ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷ ഫോറം ഏപ്രിൽ ഒന്നു മുതൽ വെബ്സെറ്റിൽ ലഭ്യമാകും. സെറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള അപേക്ഷാഫോറം എൽ ബി എസ് സെന്ററിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് വിവിധ രേഖകൾക്കൊപ്പം ഡയറക്ടർ എൽ ബി എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജി, പാളയം, തിരുവനന്തപുരം-33 വിലാസത്തിൽ അയക്കണം.

NDR News
20 Mar 2025 05:15 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents