headerlogo
recents

ഐപിഎല്‍ ക്രിക്കറ്റ് മത്സരം കാണാനെത്തുന്നവര്‍ക്ക് സൗജന്യ സര്‍വീസ് നടത്താന്‍ മെട്രോ റെയില്‍വേ

ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ്‌ കളി നടക്കുന്നത്.

 ഐപിഎല്‍ ക്രിക്കറ്റ് മത്സരം കാണാനെത്തുന്നവര്‍ക്ക് സൗജന്യ സര്‍വീസ് നടത്താന്‍ മെട്രോ റെയില്‍വേ
avatar image

NDR News

17 Mar 2025 09:35 AM

    ചെന്നെ :ചെന്നൈയില്‍ ഐപിഎല്‍ ക്രിക്കറ്റ് മത്സരം കാണാനെത്തുന്ന വര്‍ക്ക് സൗജന്യ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ചെന്നൈ മെട്രോ റെയില്‍. സൗജന്യ മെട്രോ തീവണ്ടി സര്‍വീസ് നടത്തുന്ന തിനായി ചെന്നൈ കിങ്ങ്‌സ് ക്രിക്കറ്റ് ടീം അധികൃതര്‍ ചെന്നൈ മെട്രോ റെയില്‍ അധികൃതരുമായി ധാരണയിലായി.

  ഐപിഎല്‍ ടിക്കറ്റുമായി മെട്രോ സ്റ്റേഷനുകളില്‍ എത്തുന്നവര്‍ ക്കാണ് സൗജന്യ സര്‍വീസ്. രാത്രി ഒന്ന് വരെ സര്‍വീസുകളുണ്ടാകു മെന്നും മെട്രോ റെയില്‍ അധികൃതര്‍ പറഞ്ഞു. ചെന്നൈ സൂപ്പര്‍ കിങ്ങ്സിന്റെ ഹോം ഗ്രൗണ്ടാണ് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം. ഇവിടേക്ക് ഏറ്റവും വേഗത്തില്‍ എത്താന്‍ സഹായിക്കുന്ന യാത്രമാര്‍ഗം മെട്രോയാണ്.

   ചെന്നൈ സൂപ്പര്‍ കിങ്ങ്സിന്റെ നായകന്‍ ഋതുരാജ് ഗെയ്ക്വാദാണ്. പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങും.ടീം: ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), എം.എസ്. ധോനി, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, രചിന്‍ രവീന്ദ്ര, ഡെവണ്‍ കോണ്‍വെ, സാം കറന്‍, ശിവം ദുബെ, രാഹുല്‍ ത്രിപാഠി, ശ്രേയസ് ഗോപാല്‍, വിജയ് ശങ്കര്‍, ഖലീല്‍ അഹമ്മദ്, മതീഷ പതിരണ, നഥാന്‍ എല്ലിസ്, കമലേഷ് നാഗര്‍കോട്ടി, നൂര്‍ അഹമ്മദ്, ഗുര്‍ജപ്നീത് സിങ്, മുകേഷ് ചൗധരി, അന്‍ഷുല്‍ കാംബോജ്, ദീപക് ഹൂഡ, ജാമീ ഓവര്‍ടണ്‍, രാമകൃഷ്ണ ഘോഷ്, ഷെയ്ക് റഷീദ്, ആന്ദ്രെ സിദ്ധാര്‍ഥ്, വംശ് ബേദി.

NDR News
17 Mar 2025 09:35 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents