headerlogo
recents

യുവ കലാസാഹിതിയും റെഡ് കർട്ടൻ കലാവേദിയും നടത്തുന്ന കിത്താബ് ഫെസ്റ്റിന്റെ ഭാഗമായി പ്രാദേശിക എഴുത്തുകാരുടെ സംഗമം നടത്തി

നഗരസഭ സാംസ്കാരിക നിലയത്തിൽ നടന്ന ചടങ്ങ് നാടകകൃത്ത് ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘാടനം ചെയ്തു .

 യുവ കലാസാഹിതിയും റെഡ് കർട്ടൻ കലാവേദിയും നടത്തുന്ന കിത്താബ് ഫെസ്റ്റിന്റെ ഭാഗമായി പ്രാദേശിക എഴുത്തുകാരുടെ സംഗമം നടത്തി
avatar image

NDR News

17 Mar 2025 10:43 AM

  കൊയിലാണ്ടി :കിത്താബ് ഫെസ്റ്റ് (പുസ്തകോത്സവം) ഏപ്രിൽ 28 ,29, 30 തിയതികളിലായി കൊയിലാണ്ടി യിൽ വെച്ച് നടക്കുന്നതാണ്. അതോടനുബന്ധിച്ച് കൊയിലാണ്ടി യിലും പരിസരത്തുമുള്ള പുതിയ എഴുത്തുകാരുടെ സംഗമം സംഘടിപ്പിച്ചു .നഗരസഭ സാംസ്കാരിക നിലയത്തിൽ നടന്ന ചടങ്ങ് നാടകകൃത്ത് ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘാടനം ചെയ്തു .

   സ്വാഗതസംഘം ചെയർമാൻ അബൂബക്കർ കാപ്പാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ എഴുത്തുകാരനും യുവകലാ സാഹിതി ജില്ലാ പ്രസിഡന്റുമായ ഡോ.ശശികുമാർ പുറമേരി മുഖ്യ പ്രഭാഷണം നടത്തി. രാഗം മുഹമ്മദലി, അഷറഫ് കുരുവട്ടൂർ, എഴുത്തുകാരൻ ഇബ്രാഹിം തിക്കോടി എന്നിവർ സംസാരിച്ചു .

   പുതിയ എഴുത്തുകാർ അവരുടെ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും പങ്കുവെക്കുകയും ചെയ്തു. സ്വാഗതസംഘം സെക്രട്ടറി പ്രദീപ് കണിയാറക്കൽസ്വാഗതവും, ചെയർമാൻ കെ.കെ.സുധാകരൻ നന്ദിയും പറഞ്ഞു.

NDR News
17 Mar 2025 10:43 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents