നരിക്കുട്ടും ചാലിൽ ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു
അമ്മയോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് അപകടം

കുറ്റ്യാടി : നരിക്കൂട്ടുംചാലിൽ കാറിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർത്ഥി മരിച്ചു. പുത്തൻ പുരയിൽ ബാലൻ്റെ മകൻ രോഹിൻ (19) എന്ന മോനൂട്ടൻ ആണ് മരണപ്പെട്ടത്. നരിക്കൂട്ടുംചാൽ റേഷൻ ഷോപ്പിന് സമീപത്ത് വെച്ച് ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം.അമ്മയോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് അപകടം.
ലുലു സാരീസിൽ ജോലി ചെയ്യുന്ന അമ്മയേയും കൂട്ടി ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോൾ നിയന്ത്രണം വിട്ട കാറിടിക്കുകയായിരുന്നു. മൊകേരി ഗവൺമെൻറ് കോളേജ് രണ്ടാംവർഷ ഡിഗ്രി വിദ്യാർഥിയായ രോഹിൻ നരിക്കുട്ടുംചാൽ സ്വദേശിയാണ്. പൊതു ദർശനം ഉച്ചയ്ക്ക് 2 മണിയോടെ നരിക്കൂട്ടും ചാൽ നടുപൊയിൽ റോഡിലെ വീട്ടിൽ വച്ച് നടക്കും.