headerlogo
recents

കോഴിക്കോട് യുവാക്കളെ ആക്രമിച്ച് പണം തട്ടിപ്പറിച്ച സംഭവം; പ്രതികൾ പിടിയിൽ

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

 കോഴിക്കോട്  യുവാക്കളെ ആക്രമിച്ച് പണം തട്ടിപ്പറിച്ച സംഭവം; പ്രതികൾ പിടിയിൽ
avatar image

NDR News

16 Mar 2025 09:21 PM

കോഴിക്കോട്: പാളയത്തുവെച്ച് കടലുണ്ടി സ്വദേശികളെ ഭീഷണിപ്പെടുത്തി പണം തട്ടിപ്പറിച്ച പ്രതികൾ പിടിയിൽ. താൻനൂർ പനങ്ങാട്ടൂർ സ്വദേശി തോണിക്കടവൻ വീട്ടിൽ റഫീഖ് (46 വയസ്സ്) വയനാട് കാക്കവയൽ പൂളാൻ കുന്നത്ത് വീട്ടിൽ റിബ്ഷാദ് (25വയസ്സ്)എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്. കടലുണ്ടി സ്വദേശിയായ ഷിബിൽ രാഗേഷിനെയും സുഹൃത്തിനെയും പാളയം ചെമ്മണ്ണൂർ ജുവലറിക് സമീപം വെച്ച് കല്ല് കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തി പോക്കറ്റിൽ ഉണ്ടായിരുന്ന 700 രൂപ അടങ്ങിയ പേഴ്‌സും പ്രതികൾ പിടിച്ചു പറിച്ചു കൊണ്ടു പോവുകയു മായിരുന്നു. കസബ പോലീസ് സ്റ്റേഷൻ എസ്.ഐമാരായ ജഗ് മോഹൻ ദത്ത്, ബെന്നി, സി.പി.ഒ ബിനോയ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

     റഫീഖിനെതിരെ കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിലെ പേരാമംഗലം, കുന്നംകുളം പന്തീരാങ്കാവ്, നടക്കാവ്, കസബ, നഗരത്തിലെ സ്റ്റേഷനുകളിൽ ഭീഷണിപ്പെടുത്തി തട്ടിപ്പറിച്ചും വീടുകളിലും സ്ഥാപനങ്ങളുമായി അതിക്രമിച്ചു കയറി മോഷണം നടത്തിയതിനും കഞ്ചാവ് കൈവശം വെച്ചതിനും ഉപയോഗിച്ചതിനും പത്തോളം കേസുകൾ നിലവിലുണ്ട്.

 

NDR News
16 Mar 2025 09:21 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents