എം.ഡി.എം.എയുമായി മുത്താമ്പി പാലത്തിന് സമീപം രണ്ട് പേർ പിടിയിൽ
ഡൻസാഫും കൊയിലാണ്ടി പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്

കൊയിലാണ്ടി: എം.ഡി.എം.എയുമായി രണ്ട യുവാക്കൾ പിടിയിൽ. മുത്താമ്പി പാലത്തിന് സമീപത്തുവെച്ചാണ് ഇവരെ പിടികൂടിയത്. കോഴിക്കോട് ജില്ലാ റൂറൽ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഡൻസാഫ് അംഗങ്ങളും കൊയിലാണ്ടി പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. നമ്പ്രത്തുകര മാങ്ങാട്ട്കുറ്റിയിൽ സിസോൺ (30), മുത്താമ്പി നന്ദുവയൽകുനി അൻസിൽ (25) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 2.34ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
റൂറൽ എസ്.പി. കെ.ഇ ബൈജുവിന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലാണ് ഡൻസാഫ് സ്ക്വാഡ് പരിശോധന നടത്തിയത്. സംഘത്തിൽ ഡാൻസാഫ് ടീം അംഗങ്ങളായ എസ്.ഐ മനോജ് കുമാർ രാമത്ത്, എ.എസ്.ഐ വി.വി.ഷാജി, വി.സി.ബിനീഷ്, സദാനന്ദൻ വള്ളിൽ, കെ.ലതീഷ്, സി.പി.ഒ മാരായ ടി.കെ. ശോബിത്ത്, അഖിലേഷ്, കൊയിലാണ്ടി സി.ഐ ശ്രീലാൽ ചന്ദ്രശേഖരന്റെറെ നേതൃത്വത്തിൽ എസ്.ഐ ജിതേഷ്, എ.എസ്.ഐ ബിജു വാണിയംകുളം, എസ്.സി.പി. സിനിരാജ്, പ്രവീൺ, വുമൺ സി.പി.ഒ അനഘ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.