headerlogo
recents

മെഡിക്കൽ സ്റ്റോറുകൾക്ക് സുരക്ഷ ഒരുക്കണം :ഫാർമസിസ്റ്റ് അസോസിയേഷൻ

മുഴുവൻ ഫാർമസി സ്ഥാപനങ്ങൾക്കും സുരക്ഷ ഒരുക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. 

 മെഡിക്കൽ സ്റ്റോറുകൾക്ക് സുരക്ഷ ഒരുക്കണം :ഫാർമസിസ്റ്റ് അസോസിയേഷൻ
avatar image

NDR News

14 Mar 2025 02:27 PM

  തിരുവനന്തപുരം: നെയ്യാററിൻ കരയിലെ ഫാർമസിയ്ക്കും ഫാർമസിസ്റ്റിനുമെതിരെ നടന്ന മയക്കുമരുന്നു മാഫിയയുടെ ആക്രമണത്തിനെതിരെ ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. 

  ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷൻ പ്രകാരം മാത്രം വിതരണം ചെയ്യുന്ന നാർകോ - സൈക്കാട്രി വിഭാഗം മരുന്നുകൾ നൽകാത്തതിന്റെ പേരിൽ ഒരു വിഭാഗം മയക്കുമരുന്നിന് അടിമകളായ ക്രിമിനലുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മെഡിക്കൽ സ്റ്റോറുകൾക്ക് നേരെ നടത്തുന്ന അക്രമ പ്രവർത്തനതിൻ്റെ തുടർച്ചയാണ് നെയ്യാററിൻകരയിൽ നടന്നതെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ  (കെ. പി. പി. എ ) സംസ്ഥാന കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. 

    രോഗികൾക്ക് ജീവൻ രക്ഷാ മരുന്നുകൾ കിട്ടാത്ത സാഹചര്യം ഒഴിവാക്കാൻ വേണ്ടി രാത്രി കാലങ്ങളിൽ പോലും സേവനം ചെയ്യുന്ന റീട്ടെയിൽ മെഡിക്കൽ സ്റ്റോറുകൾ ഉൾപ്പെടെ ഉള്ള മുഴുവൻ ഫാർമസി സ്ഥാപനങ്ങൾക്കും സുരക്ഷ ഒരുക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണ മെന്നും യോഗം ആവശ്യപ്പെട്ടു. 

  യോഗത്തിൽ ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ എം. യോഹന്നാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.. സംസ്ഥാന ജനറൽ സെക്രട്ടറി സി..ബാലകൃഷ്ണൻ, നവീൻലാൽ പാടിക്കുന്ന്, അൻസാരി, അജിത് കുമാർ എന്നിവർ സംസാരിച്ചു.

NDR News
14 Mar 2025 02:27 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents