headerlogo
recents

തുഷാർ ഗാന്ധിയെ തടഞ്ഞ ആർഎസ്എസിന്റെയും ബിജെപിയുടെയും നടപടിയിൽ പ്രതിഷേധവുമായി നേതാക്കൾ

പ്രമുഖ ഗാന്ധിയനും പൊതു പ്രവർത്തകനുമാണ് തുഷാർ ​ഗാന്ധി.

 തുഷാർ ഗാന്ധിയെ തടഞ്ഞ ആർഎസ്എസിന്റെയും ബിജെപിയുടെയും നടപടിയിൽ പ്രതിഷേധവുമായി നേതാക്കൾ
avatar image

NDR News

13 Mar 2025 10:40 AM

തിരുവനന്തപുരം :നെയ്യാറ്റിൽകര യിൽ മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാർഗാന്ധിയെ തടഞ്ഞ് ആർഎസ്എസ്- ബിജെപി പ്രവർത്തകർ. ബിജെപി കൗൺസിലർ മഹേഷിൻ്റെ നേതൃത്വ ത്തിലാണ് തുഷാർ ഗാന്ധിയെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി യത്. പ്രമുഖ ഗാന്ധിയനും പൊതു പ്രവർത്തകനുമാണ് തുഷാർ ​ഗാന്ധി.

  ഗാന്ധിമിത്ര മണ്ഡലം സ്ഥാപകനും പ്രമുഖ ഗാന്ധിയനുമായ പി. ഗോപി നാഥൻ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് എത്തിയ തായിരുന്നു തുഷാര്‍ ഗാന്ധി. ആർഎസ്എസിനെതിരെയുള്ള പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആർഎസ്എസ് ബിജെപി അക്രമികൾ വഴി തടഞ്ഞ് മുദ്രാവാക്യവും വിളിക്കുകയായി രുന്നു. ആർഎസ്എസ് മൂർദാബാദ് എന്നും ഗാന്ധിജി സിന്ദാബാദ് എന്നും മുദ്രാവാക്യം മുഴക്കിയ അദ്ദേഹം പ്രതിഷേധക്കാരെ വകവെക്കാതെ കാറിൽ കയറി പോവുകയായി രുന്നു. കാറിന് മുന്നിൽ നിന്നടക്കം ആർഎസ്എസ്-ബിജെപി പ്രവർത്തകർ മുദ്രാവാക്യം മുഴക്കി.

   രാജ്യത്തിന്റെ ആത്മാവിന് ക്യാൻസർ ബാധിച്ചിരിക്കുന്നു വെന്നും സംഘപരിവാറാണ് ക്യാൻസർ പടർത്തുന്നതെന്നും തുഷാർ​ഗാന്ധി പ്രസം​ഗിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ആർഎസ്എസ്- ബിജെപി പ്രവർത്തകർ പ്രകോപനം സൃഷ്ടിച്ചത്. എന്നാൽ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് പറഞ്ഞ തുഷാർ​ഗാന്ധി ഗാന്ധിജിക്ക് ജയ് വിളിച്ച് ശേഷം മടങ്ങുകയായിരുന്നു.

  സംഭവം ജനാധിപത്യ കേരളത്തിന് അപമാനകരമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കുമെന്ന ആർഎസ്എസ്- ബിജെപി അജണ്ട കേരളത്തിൽ വിലപ്പോവില്ല. സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും കുറ്റക്കാർക്കെതിരെ ചെറുവിരൽ അനക്കാത്ത പോലിസ് നടപടി അത്ഭുതപ്പെടുത്തുന്നുവെന്നും ചെന്നിത്തല പ്രതികരിച്ചു.  സംഭവത്തിൽ കോൺ​ഗ്രസ് നേതാവ് കെസി വേണു​ഗോപാലും, കെ. സുധാകരനും പ്രതികരിച്ചു.

NDR News
13 Mar 2025 10:40 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents