headerlogo
recents

ശ്രീനഗറിൽ സ്റ്റൗ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശിനി മരിച്ചു

പരിക്കേറ്റ പുത്രൻ യുവൻ സംഭവദിവസം തന്നെ മരിച്ചിരുന്നു

 ശ്രീനഗറിൽ സ്റ്റൗ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശിനി മരിച്ചു
avatar image

NDR News

13 Mar 2025 02:26 PM

കുറ്റ്യാടി :ശ്രീനഗറിലെ ബന്ദിപുര സെക്ർ ബിഎസ്എഫ് ഹെഡ് ക്വാർട്ടേഴ്‌സിൽ മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുറ്റിയടിക്കടുത്ത് വേളം പെരുവയൽ സ്വദേശി ആറങ്ങാട്ട ഷിബിൻഷ (28) ആണ് മരിച്ചത്. ഫെബ്രുവരി മൂന്നിനാണ് ബിഎസ്എഫ് ഹെഡ് ക്വാർട്ടേഴ്‌സിലെ മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് യുവതിക്കും മകനും പൊള്ളലേറ്റത്.ബി.എസ്.എഫ് ഉദ്യോഗസ്ഥനായ ഭർത്താവ് രാഹുൽരാജിനൊപ്പം ഇവിടെ കോട്ടേഴ്സിൽ താമസിക്കുക യായിരുന്നു.

     മകൻ നാല് വയസുകാരൻ ദക്ഷിത് യുവൻ സംഭവ ദിവസം തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഷിബിൻഷ ശ്രീനഗറിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയോടെ മരണം സംഭവിക്കുകയായിരുന്നു. അച്ഛൻ: ബാലകൃഷ്‌ണൻ. അമ്മ: രാഗിണി. സഹോദരൻ: ഷിബിൻ ലാൽ

NDR News
13 Mar 2025 02:26 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents