headerlogo
recents

മെഡിക്കല്‍ ഷോപ്പില്‍ നിന്നും മാറി നല്‍കിയ മരുന്ന് കഴിച്ച കുഞ്ഞ് ഗുരുതരാവസ്ഥയില്‍

പഴയങ്ങാടി ഖദീജ മെഡിക്കൽസി നെതിരെയാണ് പൊലീസ് കേസെടുത്തത്.

 മെഡിക്കല്‍ ഷോപ്പില്‍ നിന്നും മാറി നല്‍കിയ മരുന്ന് കഴിച്ച കുഞ്ഞ് ഗുരുതരാവസ്ഥയില്‍
avatar image

NDR News

13 Mar 2025 09:53 AM

  കണ്ണൂർ :കണ്ണൂരിൽ മെഡിക്കൽ ഷോപ്പിൽ നിന്നും മാറി നൽകിയ മരുന്ന് കഴിച്ച് എട്ട് മാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയിലെന്ന് പരാതി. കണ്ണൂർ പഴയങ്ങാടിയിലെ മെഡിക്കൽ ഷോപ്പിനെതിരെ കുട്ടിയുടെ ബന്ധു നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.

  ഡോക്ടർ എഴുതിയ മരുന്നിനു പകരം മെഡിക്കൽ ഷോപ്പിൽ നിന്നും അമിത ഡോസുള്ള മറ്റൊന്ന് നൽകിയെന്നാണ് പരാതി.

   പഴയങ്ങാടി സ്വദേശി സമീറിന്റെ ആൺകുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിൻറെ കരളിന്റെ പ്രവർത്തനത്തെ ബാധിച്ചെന്ന് ഡോക്ടർമാർ പറഞ്ഞു. മാർച്ച് 8 നാണ് പനിയെ തുടർന്ന് കുഞ്ഞ് ചികിത്സ തേടിയത്. പഴയങ്ങാടി ഖദീജ മെഡിക്കൽസി നെതിരെയാണ് പൊലീസ് കേസെടുത്തത്.

NDR News
13 Mar 2025 09:53 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents