കക്കട്ടിൽ മധ്യവയസ്കനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ
മഴക്കോട്ടിട്ട് മുഖം മാസ്‌ക് കൊണ്ട് മൂടിയാണ് അക്രമം നടത്തിയത്

വടകര: കക്കട്ടിൽ വച്ച് കഴിഞ്ഞദിവസം മത്തി വയസ്കനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിലായി.സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കക്കട്ടിൽ സ്വദേശി ലിനീഷ് കുമാറാണ് അറസ്റ്റിലായത്. മധുകുന്ന് സ്വദേശി ഗംഗാധരനെയാണ് ഇയാൾ വെട്ടിപ്പരിക്കൽപ്പിച്ചത്. മഴക്കോട്ടിട്ട് മുഖം മാസ്‌ക് കൊണ്ട് മൂടിയാണ് ലിനീഷ് അക്രമം നടത്തിയത്.
കൈവേലി റോഡ് ജംഗ്ഷനടുത്ത് വെച്ച് മാർച്ച് 10ന് രാത്രിയോടെയാണ് ഗംഗാധരനെ ഇയാൾ വെട്ടി പരിക്കേൽപ്പിച്ചത്. പരിസരത്തെ കടകളിൽ നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കുറ്റ്യാടി പൊലീസ് പ്രതിയെ പിടികൂടിയത്. കടലാസിൽ പൊതിഞ്ഞ് കൊണ്ടുവന്ന വടിവാൾ കൊണ്ട് ഗംഗാധരൻ്റെ കാലിന് വെട്ടിയ ശേഷം ഇയാൾ ഓടിപ്പോവുന്നത് ദൃശ്യങ്ങളിൽ കാണാനുണ്ട്.