headerlogo
recents

സ്യൂട്ട്കേസിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം; അസ്ഥികൂടത്തിൽ മാർക്ക് ചെയ്ത പാടുകൾ

മെഡിക്കൽ പഠന ആവശ്യങ്ങൾക്ക് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം.

 സ്യൂട്ട്കേസിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം; അസ്ഥികൂടത്തിൽ മാർക്ക് ചെയ്ത പാടുകൾ
avatar image

NDR News

12 Mar 2025 11:08 AM

 കൊല്ലം :കൊല്ലത്ത് സ്യൂട്ട്കേസിൽ കണ്ടെത്തിയ അസ്ഥികൂടത്തിൽ മാർക്ക് ചെയ്ത പാടുകൾ. ഫോറൻസിക്കിന്റെ വിശദമായ പരിശോധനയിലാണ് കണ്ടെത്തൽ. മെഡിക്കൽ പഠന ആവശ്യങ്ങൾക്ക് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം. അതേസമയം അസ്ഥികൾ എങ്ങനെ സ്യൂട്ട് കേസിൽ എത്തി എന്ന കാര്യത്തിലാണ് ഇനി അന്വേഷണം നടക്കുക.

  ഇടുപ്പ് എല്ലിൽ ‘H’ എന്നും കാലിന്റെ എല്ലിൽ ‘O’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. നട്ടെല്ലിന്‍റെ ഭാഗങ്ങൾ ചുവപ്പ് കയർ ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിലാണ്. ഇന്നലെ രാവിലെ 8.30 ഓടെ പള്ളിയിലെ ജീവനക്കാർ കുടിവെള്ളപൈപ്പ് ലൈനിൻ്റെ തകരാർ പരിശോധിക്കുന്നതിനിടെ യാണ് ആളൊഴിഞ്ഞ പറമ്പിൽ ഒഴിഞ്ഞ നിലയിലുള്ള സ്യൂട്ട്കേസ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.

 എസ് എൻ കോളജിന് സമീപമുള്ള ശാരദാ മഠം സിഎസ്ഐ ദേവാലയത്തോട് ചേർന്നുള്ള സിമിത്തേരിയ്ക്ക് സമീപമാണ് അസ്ഥികൂടം കണ്ടെത്തിയത്. പള്ളി ജീവനക്കാർ സ്യൂട്ട് കേസ് തുറന്നതോടെയാണ് അസ്ഥികൂടം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുക യായിരുന്നു. സ്ഥലത്ത് എത്തിയ കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ്റെ നേതൃത്വത്തിലുള്ള സംഘം പ്രാഥമിക പരിശോധന നടത്തി.

   അസ്ഥികൂടത്തിന് രണ്ടു വർഷത്തിലേറെ പഴക്കമുണ്ടെന്ന പ്രാഥമിക നിഗമനത്തിലും പൊലീസ് എത്തിയിരുന്നു. റോഡിൽ നിന്ന് സെമിത്തേരിയുടെ ഭാഗത്തേക്ക് അസ്ഥികൂടം വലിച്ചെറിഞ്ഞതാകാ മെന്നാണ് സൂചന. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിലായിരുന്നു അസ്ഥികൂടം. നാട്ടിൽനിന്നും വർഷങ്ങളായി കാണാതായവരെ ക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കൊല്ലം ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷി ക്കുക.

NDR News
12 Mar 2025 11:08 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents