കൊച്ചിയിൽ 10 വയസുകാരിക്ക് എംഡിഎംഎ നൽകി 12കാരനായ സഹോദരൻ
12കാരനെ ഡി-അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചിരിക്കയാണ്.

കൊച്ചി :കൊച്ചിയിൽ 10 വയസുകാരിക്ക് എംഡിഎംഎ നൽകി 12കാരനായ സഹോദരൻ. ലഹരിക്ക് അടിമയായ 12കാരനെ ഡി-അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചു. വീട്ടുകാർ ഉറങ്ങിക്കഴിയുമ്പോഴായിരുന്നു 12കാരന്റെ ലഹരി ഉപയോഗം. ലഹരി ഉപയോഗത്തിനായി വീട്ടിൽ നിന്നും കുട്ടി മൂന്നുലക്ഷം രൂപ മോഷ്ടിച്ചെന്നാണ് വിവരം.കുട്ടിയിൽ നടത്തിയ പരിശോധനയിലാണ് ലഹരി ഉപയോഗം കണ്ടെത്തിയത്. പിന്നാലെയാണ് കുട്ടിയെ ലഹരി വിമോചന കേന്ദ്രത്തിലെത്തി ക്കുന്നത്. രാത്രി വീട്ടിൽ നിന്ന് സൈക്കിൾ എടുത്തുകൊണ്ടാണ് കുട്ടി ലഹരി ഉപയോഗിക്കാനായി പോയിരുന്നത്.
ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് 12കാരൻ വീട്ടുകാരെ ആക്രമിച്ചു. മാതാപിതാക്കളെ കുട്ടി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. താൻ പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്നും എന്തെങ്കിലും പറഞ്ഞാൽ മതാപിതാക്കൾ ഉൾപ്പെടെ ജയിലിൽ പോകുമെന്നായിരുന്നു 12 വയസുകാരന്റെ ഭീഷണി.
ഡി-അഡിക്ഷന്‍ സെന്ററിൽ പ്രവേശിപ്പിച്ച ശേഷമാണ് 10 വയസുകാരിയായ സഹോദരിക്ക് ലഹരി നൽകിയതായി 12കാരൻ വെളിപ്പെടുത്തുന്നത്. തുടർന്ന് സഹോദരിയെയും ചികിത്സ യ്ക്കായി പ്രവേശിപ്പിച്ചു. നിലവിൽ കുട്ടി അക്രമസക്തനായാണ് പെരുമാറുന്നത്. അതേസമയം ഈ വിവരം അറിഞ്ഞിട്ടും എളമക്കര പോലീസ് സിഡബ്ല്യുസിക്ക് റിപ്പോർട്ട് നൽകിയില്ലെന്നാണ് ആരോപണം.ഒരു ദിവസം കുട്ടിയെ കാണാതായതോടെ രാത്രിയിൽ വീട്ടുകാർ നടത്തിയ അന്വേഷണ ത്തിലാണ് നെടുമ്പാശേരിക്ക് സമീപത്ത് നിന്ന് കുട്ടിയെ കണ്ടെത്തുന്നത്.