മാനന്തവാടിയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ഒരു സംഘം വിദ്യാർത്ഥികളുടെ മർദ്ദനം
വിദ്യാർഥി സംഘത്തിന്റെ മർദ്ദന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

മാനന്തവാടി :മാനന്തവാടിയിൽ സ്കൂൾ വിദ്യാർഥിക്ക് മർദ്ദനം. വിദ്യാർത്ഥിയെ ഒരു സംഘം വിദ്യാർഥികളാണ് മർദ്ദിച്ചത്. കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോയി കെട്ടിടത്തിന്റെ കോണിപ്പടിയിൽവച്ച് മർദ്ദിക്കുക ആയിരുന്നു.
മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിദ്യാർഥിയുടെ അച്ഛൻ സിഡബ്ല്യുസിക്ക് പരാതി നൽകി.
അഞ്ച് വിദ്യാർഥികൾക്കെതിരെ പനമരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.