headerlogo
recents

പൂക്കോട് സിദ്ധാർത്ഥൻ്റെ മരണം; നടപടി നേരിട്ട രണ്ട് വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് അനുമതി

ഒരു വർഷം പൂർത്തിയായ സാഹചര്യത്തിലാണ് തിരിച്ചെടുത്തത്.

 പൂക്കോട് സിദ്ധാർത്ഥൻ്റെ മരണം; നടപടി നേരിട്ട രണ്ട് വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് അനുമതി
avatar image

NDR News

04 Mar 2025 09:33 AM

    വയനാട് :പൂക്കോട് കേരള വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട രണ്ട് വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് അനുമതി. സിദ്ധാർത്ഥന് മർദനമേറ്റ സംഭവത്തിൽ ഇവരെ ഒരു വർഷത്തേക്ക് കോളേജിൽ നിന്ന് പുറത്താക്കായിരുന്നു. ഒരു വർഷം പൂർത്തിയായ സാഹചര്യത്തിലാണ് തിരിച്ചെടുത്തത്.

   2023 വിദ്യാർത്ഥികൾക്കൊപ്പം ഇവർക്ക് പഠനം തുടരാം. അതേസമയം, പ്രതി പട്ടികയിൽ ഉൾപ്പെടാത്ത വിദ്യാർത്ഥികളെയാണ് തിരികെ എടുത്തത്. സംഭവത്തിൽ പ്രതികളായവർക്കും നേരിടാതെ തുടർ പഠനത്തിന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. മണ്ണുത്തിയിലാണ് തുടർ പഠനത്തിന് അനുമതി നൽകിയത്. ഇതിന് എതിരായ ഹർജി നിലവിൽ കോടതിയുടെ പരിഗണനയിലുണ്ട്.

   കഴിഞ്ഞ വർഷം ഫെബ്രുവരി 18നായിരുന്നു ഹോസ്റ്റലിലെ ബാത്ത് റൂമിൽ നെടുമങ്ങാട് സ്വദേശിയായ സിദ്ധാർത്ഥിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വർഷ വെറ്റിനറി സയൻസ് ബിരുദ വിദ്യാർത്ഥിയായിരുന്നു സിദ്ധാർത്ഥ്.

NDR News
04 Mar 2025 09:33 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents