പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മന്ത്രി വീണ ജോർജിൻ്റെ നിർദ്ദേശം; റിപ്പോർട്ട് തേടി മന്ത്രി എ.കെ. ശശീന്ദ്രൻ
വിദഗ്ധ ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ജീവനക്കാരും ആവശ്യത്തിനുണ്ടെന്ന് ഉറപ്പ് വരുത്താനും മന്ത്രി നിര്‍ദേശം നല്‍കി.

കൊയിലാണ്ടി :കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ദുരന്തം പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മന്ത്രി വീണ ജോർജിൻ്റെ നിർദ്ദേശം. റിപ്പോർട്ട് തേടി മന്ത്രി എ.കെ. ശശീന്ദ്രൻ. ആനയിടഞ്ഞ് ഉണ്ടായ അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയത്.
ഇതിനായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജും സജ്ജമാക്കി. വിദഗ്ധ ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ജീവനക്കാരും ആവശ്യത്തിനുണ്ടെന്ന് ഉറപ്പ് വരുത്താനും മന്ത്രി നിര്‍ദേശം നല്‍കി.
പടക്കം പൊട്ടിച്ചതിന് തൊട്ടു പിന്നാലെയാണ് ആന വിരണ്ടത്. ധനജ്ഞയൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞത്. ഇടഞ്ഞ ആന തൊട്ടുമുന്നിലുണ്ടായിരുന്ന ആനയെ കുത്തി. തുടർന്ന് രണ്ട് ആനകളും വിരണ്ടോടുകയായി രുന്നു. ആന വിരണ്ടോടിയപ്പോൾ അടുത്തുണ്ടായിരുന്ന ആളുകളും ചിതറിയോടി. തിക്കിലും തിരക്കിലും പെട്ടാണ് ആളുകൾക്ക് പരുക്കേറ്റിരിക്കുന്നത്. മുക്കാൽ മണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിലാണ് ആനകളെ തളച്ചത്.
അതിനിടെ ആന ഇടഞ്ഞ സംഭവത്തിൽ റിപ്പോർട്ട് തേടി വനംമന്ത്രി എകെ ശശീന്ദ്രൻ. ജില്ലാ കലക്ടറോടും ഉത്തരമേഖലാ സിസിഎഫിനോടുമാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്. ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി പ്രതികരിച്ചു. നട്ടാന പരിപാലന ചട്ട ലംഘനം ഉണ്ടോ എന്ന് പരിശോധിക്കാൻ മന്ത്രി നിർദേശം നൽകി. രണ്ട് ആനകൾ ഇടഞ്ഞുണ്ടായ സംഭവത്തിൽ മൂന്ന് പേരാണ് മരിച്ചത്. ഗുരുവായൂരിൽ നിന്നെത്തിച്ച പീതംബരൻ , ഗോകുൽ എന്നി ആനകളാണ് ഇടഞ്ഞത്.