headerlogo
recents

കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിംഗ് അഞ്ച് വിദ്യാർത്ഥികൾ അറസ്റ്റിൽ

ഇന്ന് പുലർച്ചെ ഹോസ്റ്റലിൽ നിന്നാണ് മൂന്നാം വർഷ വിദ്യാർത്ഥികളെ ഗാന്ധി നഗർ പൊലീസ് അറസ്റ്റ് ചെയ്തത്.

 കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിംഗ് അഞ്ച് വിദ്യാർത്ഥികൾ അറസ്റ്റിൽ
avatar image

NDR News

12 Feb 2025 09:36 AM

   കോട്ടയം :കോട്ടയം ഗാന്ധിനഗർ സ്‌കൂൾ ഓഫ് നഴ്‌സിംഗ് കോളേജിലെ റാഗിംഗ് പരാതിയിൽ അഞ്ച് വിദ്യാർത്ഥികൾ അറസ്റ്റിൽ. ഇന്ന് പുലർച്ചെ ഹോസ്റ്റലിൽ നിന്നാണ് മൂന്നാം വർഷ വിദ്യാർത്ഥികളെ ഗാന്ധി നഗർ പൊലീസ് അറസ്റ്റ് ചെയ്തത്. സാമുവൽ ജോൺസൺ, എൻഎസ് ജീവ, ക പി രാഹുൽ രാജ്, സി റിജിൽ ജിത്ത്, വിവേക് എൻപി എന്നിവർക്കെതിരെയാണ് നടപടി.

  ഒന്നാം വർഷ വിദ്യാർത്ഥികളുടെ യും പ്രിൻസിപ്പലിൻറെയും പരാതി യിലാണ് അറസ്റ്റ്. ഒന്നാംവർഷ വിദ്യാർത്ഥികളെയാണ് മൂന്നാം വർഷ വിദ്യാർത്ഥികൾ ക്രൂരമായി റാഗ് ചെയ്തത്. വിദ്യാർത്ഥികളെ ഇവർ മൂന്ന് മാസത്തോളം റാഗ് ചെയ്തെന്നാണ് പരാതിയിലുള്ളത്.

   വിദ്യാർത്ഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ട് ഉപദ്രവിച്ചുവെന്നും കോമ്പസ് അടക്കമുള്ള ഉപകരണങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. ആൻ്റി റാഗിങ് നിയമപ്രകാരം അന്വേഷണം നടത്തി കോളേജ് പ്രിൻസിപ്പാൾ ഇവരെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.

NDR News
12 Feb 2025 09:36 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents