headerlogo
recents

നിശബ്ദ മേഖലകളിൽ ഹോൺ മുഴക്കുന്നവർക്കെതിരെ കർശന നടപടി

കൊച്ചി ന​ഗരത്തിൽ നാളെ 'നോ ​ഹോൺ ഡേ'.

 നിശബ്ദ മേഖലകളിൽ ഹോൺ മുഴക്കുന്നവർക്കെതിരെ കർശന നടപടി
avatar image

NDR News

11 Feb 2025 01:58 PM

   കൊച്ചി :കൊച്ചി ന​ഗരത്തിൽ നാളെ ‘നോ ​ഹോൺ ഡേ’. നിശബ്ദ മേഖലകളിൽ ഹോൺ മുഴക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും. സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദ്ദേശപ്രകാരമാണ് പരിപാടി. ‘നോ ഹോൺ ഡേ'യുടെ ഭാ​ഗമായി പ്രത്യേക വാഹന പരിശോധനകൾ നടത്തും.അമിതമായി ഹോൺ മുഴക്കുന്നതിനെ തുടർന്നുള്ള ശബ്ദ മലിനീകരണത്തെയും ആരോ​ഗ്യപ്രശ്നങ്ങളെയും പറ്റി അവബോധം സൃഷ്ടിക്കാനും നിരോധിത മേഖലകളിൽ ഹോൺ മുഴക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുന്നതിനുമാണ് സിറ്റി പൊലീസ് കമ്മീഷണറേറ്റിന്റെ പരിധിയിൽ ഹോൺ വിരുദ്ധ ദിനം ആചരിക്കുന്നത്.

    അതേസമയം ‘നോ ഹോൺ ഡേ’യുടെ ഭാ​ഗമായി ബസ് സ്റ്റാൻഡ്, ഓട്ടോ സ്റ്റാൻഡ് എന്നിവ കേന്ദ്രീകരിച്ചു ബോധവൽക്കരണം നടത്തും.

   ന​ഗര പരിധിയിൽ നിശബ്ദ മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ള ആശുപത്രികൾ, ആരാധനാലയങ്ങൾ, സ്കൂളുകൾ, കോടതികൾ എന്നിവയുടെ പരിസരങ്ങളിൽ ​ഹോൺ മുഴക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കും.

 

NDR News
11 Feb 2025 01:58 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents