വേങ്ങര മിനി ഊട്ടിയില്‍ വാഹനാപകടത്തില്‍ രണ്ടു മരണം
മരിച്ചത് സ്കൂൾ വിദ്യാർത്ഥികൾ

മലപ്പുറം: വേങ്ങര മിനി ഊട്ടിയില്‍ ഇരുചക്ര വാഹനവും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കൊട്ടപ്പുറം സ്വദേശികളായ മുഫീദ്, വിനായക് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം.
മുഫീദും വിനായകും ഇരുചക്രവാഹനത്തില്‍ മിനി ഊട്ടിയിലേക്ക് വരികയായിരുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുവരും കൊട്ടപ്പുറം ഹയര്‍ സെക്കൻ്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്.