headerlogo
recents

പ്ലസ്ടു വിദ്യാർത്ഥിനി മുക്കത്ത് വാഹനാപകടത്തിൽ മരിച്ചു

മുക്കം സ്വദേശിനിയായ യുവതിയാണ് അപകടത്തിൽ പെട്ടത്

 പ്ലസ്ടു വിദ്യാർത്ഥിനി മുക്കത്ത് വാഹനാപകടത്തിൽ മരിച്ചു
avatar image

NDR News

09 Feb 2025 10:14 PM

മുക്കം: ഞായറാഴ്ച രാത്രി 7 മണിക്ക് മുക്കത്ത് നടന്ന വാഹനാപകടത്തിൽ ചേന്നമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനി (18) മരണപ്പെട്ടു. മുക്കം സ്വദേശിനിയായ യുവതിയാണ് അപകടത്തിൽ പെട്ടത്. അമിത വേഗത്തിൽ വന്ന കാർ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

     പൊലീസ് സ്ഥലത്തെത്തി കേസെടുത്തു അന്വേഷണം ആരംഭിച്ചു. ചേന്നമംഗല്ലൂർ പ്രദേശത്ത് അമിത വേഗതയുള്ള വാഹനങ്ങൾ കാരണം അപകടങ്ങൾ വർധിച്ചതായി നാട്ടുകാർ പരാതിപ്പെട്ടു.

 

 

 

NDR News
09 Feb 2025 10:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents