നഴ്‌സിങ് വിദ്യാർഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ബംഗളുരുവിൽ നഴ്‌സിങിന് പഠിച്ചിരുന്ന ദർശന ചങ്ങരംകുളത്ത് അമ്മ വീട്ടിലാണ് താമസിച്ചിരുന്നത്

മലപ്പുറം: ചങ്ങരംകുളത്ത് നഴ്‌സിങ് വിദ്യാർഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലപ്പെട്ടി പുതിയിരുത്തി സ്വദേശി കളത്തിൽ രാജേഷിൻ്റെ മകൾ ദർശനയാണ് (20) അമ്മ വീട്ടിൽ തൂങ്ങി മരിച്ചത്. ബെംഗളുരുവിൽ നഴ്‌സിങിന് പഠിച്ചിരുന്ന ദർശന ചങ്ങരംകുളത്ത് അമ്മ വീട്ടിലാണ് താമസിച്ചിരുന്നത്. അവധിക്ക് നാട്ടിലെത്തിയപ്പോൾ അമ്മ് വീട്ടിൽ നിൽക്കാൻ എത്തിയതാണ്.
വൈകിയിട്ട് ആറ് മണിയോടെയാണ് ദർശനയെ വീടിനകത്ത് തൂങ്ങിയ നിലയിൽ കണ്ടത്. രാജേഷ് വീട്ടിലെത്തുമ്പോൾ മകളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബെംഗളൂരുവിൽ ഒന്നാം വർഷ നഴ്‌സിങ് വിദ്യാർഥിനിയാണ്. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തും. മാതാവ്: ധന്യ. സഹോദരി: ശിവഗംഗ.