വയനാട്ടിലെ ഉള്‍വനത്തില്‍ രണ്ട് കടുവകളെ ചത്ത നിലയില്‍ കണ്ടെത്തി
സംഭവത്തില്‍ വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട് :വയനാട്ടിലെ ഉള്‍വന ത്തിനുള്ളില്‍ വനംവകുപ്പ് രണ്ട് കടുവകളെ ചത്ത നിലയില്‍ കണ്ടെത്തി. കുറിച്യാട് വനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പട്രോളിംഗിനിടെയാണ് കടുവകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം ആയിരുന്നു രണ്ട് കടുവകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗി ച്ചാണ് മന്ത്രിയുടെ ഉത്തരവ്. നോര്‍ത്തേണ്‍ സര്‍ക്കിള്‍ സിസിഎഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. ഇതിന്റെ ഭാഗമായി കടുവകളുടെ ജഡങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും.
കടുവകള്‍ പരസ്പരം ഏറ്റുമുട്ടി ചത്തതെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. നേരത്തെ മേപ്പാടി ഭാഗത്തും മറ്റൊരു കടുവയെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. രാവിലെ മേപ്പാടി കൂട്ടമുണ്ട സബ്‌സ്റ്റേഷന് സമീപത്ത് ആണ്‍ കടുവയെ ആണ് ചത്തതായി കണ്ടെത്തിയത്.