ആദ്യ ഏകദിനത്തിന് ടോസ് വീണു, സൂപ്പര്‍ താരമില്ലാതെ ഇന്ത്യ
പരിക്കേറ്റ വിരാട് കോഹ്‌ലി ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.
നാഗ്പൂർ :ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ലര്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു. പരിക്കേറ്റ വിരാട് കോഹ്‌ലി ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. യശ്വസി ജയ്സ്വാളും ഹര്‍ഷിത് റാണയും ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം നടത്തും.
കോഹ്‌ലിയുടെ കാല്‍മുട്ടിന് പരിക്കേറ്റതായാണ് വിവരം. താരത്തിന്റെ വലത് കാല്‍മുട്ടിന് ചുറ്റും സ്ട്രാപ്പ് ചെയ്തിരിക്കുന്ന നിലയിലാണ്. കെഎല്‍ രാഹുലാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. ശ്രേയസ് അയ്യര്‍, മുഹമ്മദ് ഷമി എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഋഷഭ് പന്ത്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ടീമില്‍ ഇടംപിടിച്ചില്ല.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ (സി), യശസ്വി ജയ്സ്വാള്‍, ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി.
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: ബെന്‍ ഡക്കറ്റ്, ഫിലിപ്പ് സാള്‍ട്ട്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ട്ലര്‍ (സി), ലിയാം ലിവിംഗ്സ്റ്റണ്‍, ജേക്കബ് ബെഥേല്‍, ബ്രൈഡണ്‍ കാര്‍സെ, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, സാഖിബ് മഹ്‌മൂദ്.