കലിക്കറ്റ് ഫ്ലവർ ഷോ ഇന്ന് മുതൽ മറൈൻ ഗ്രൗണ്ടിൽ നടക്കും
45ാമത് ഫ്ലവർ ഷോ 6 മുതൽ 16 വരെ ബീച്ചിന് സമീപത്തെ മറൈൻ ഗ്രൗണ്ടിൽ നടക്കുന്നതാണ്.
![കലിക്കറ്റ് ഫ്ലവർ ഷോ ഇന്ന് മുതൽ മറൈൻ ഗ്രൗണ്ടിൽ നടക്കും കലിക്കറ്റ് ഫ്ലവർ ഷോ ഇന്ന് മുതൽ മറൈൻ ഗ്രൗണ്ടിൽ നടക്കും](imglocation/upload/images/2025/Feb/2025-02-06/1738830636.webp)
കോഴിക്കോട്: കലിക്കറ്റ് അഗ്രി – ഹോർട്ടികൾച്ചറൽ സൊസൈറ്റി നടത്തുന്ന 45ാമത് ഫ്ലവർ ഷോ 6 മുതൽ 16 വരെ ബീച്ചിന് സമീപത്തെ മറൈൻ ഗ്രൗണ്ടിൽ നടക്കും. ഫ്ലവർ ഷോയുടെ മുന്നോടിയായി പുഷ്പാലംകൃത വാഹനഘോഷ യാത്ര നടന്നു.
16,000 ചതുരശ്ര അടിയിലാണ് പൂന്തോട്ടം ഒരുക്കിയിരിക്കുന്നത്. കൃത്രിമമായി നിർമിച്ച അക്വസ് – കേപ്പിങ്, 3000 ചതുരശ്ര അടിയിൽ പച്ചക്കറിത്തോട്ടം തുടങ്ങിയവയു മുണ്ട്.
വിവിധ മത്സരങ്ങളും കലാപരിപാടികളും ഷോയുടെ ഭാഗമായി നടക്കും. കേന്ദ്ര –സംസ്ഥാന സർക്കാരുകളുടേതുൾപ്പെടെ വിവിധ സ്റ്റാളുകൾ ഉണ്ടാകും. കുടുംബശ്രീ മിഷന്റെ ഫുഡ് കോർട്ടും ഒരുക്കിയിട്ടുണ്ട്. രാവിലെ പത്തുമുതൽ രാത്രി പത്തുവരെയുള്ള ഫ്ലവർ ഷോയിൽ മുതിർന്നവർക്ക് 70 രൂപയും കുട്ടികൾക്ക് 30 രൂപയുമാണ്.