headerlogo
recents

നിരവധി മോഷണ കേസുകളിലെ പ്രതി പോലീസ് പിടിയിൽ

കുറ്റിച്ചിറയിൽ മിഷ്കാൽ പള്ളിക്ക് സമീപം സ്കൂട്ടർ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്

 നിരവധി മോഷണ കേസുകളിലെ പ്രതി പോലീസ് പിടിയിൽ
avatar image

NDR News

05 Feb 2025 03:46 PM

കോഴിക്കോട്: നിരവധി മോഷണ കേസുകളിൽ പ്രതിയായ യുവാവിനെ സ്‌കൂട്ടർ മോഷ്ട്ടിച്ച കേസിൽ അറസ്റ്റ് ചെയ്‌ത്‌ പൊലീസ്. കണ്ണൂർ ജില്ലയിലെ കപ്പകടവ് സ്വദേശി കപിൽ ദേവനെ (32) യാണ് കോഴിക്കോട് ടൗൺ പൊലീസ് പിടികൂടിയത്.ഇയാളെ കൂടുതൽ ചോദ്യംചെയ്‌തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കോഴിക്കോട് കുറ്റിച്ചിറയിൽ മിഷ്കാൽ പള്ളിക്ക് സമീപം നിർത്തിയിട്ടിരുന്ന അബ്ദുറഹ്‌മാൻ എന്നയാളുടെ ആക്സസ് സ്കൂട്ടർ മോഷ്ടിച്ച സംഭവത്തിലാണ് അറസ്റ്റ്.

     കഴിഞ്ഞ മൂന്നാം തിയ്യതിയാണ് സംഭവം നടന്നത്. അബ്‌ദുറഹ്‌മാൻ ടൗൺ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം നടക്കവേ നഷ്‌ടപ്പെട്ട വാഹനം കാക്കൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരാൾ ഓടിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചെമ്പൻകുന്ന് എന്ന സ്ഥലത്തുവെച്ച് കപിൽ ദേവനെ മോഷണം നടത്തിയ സ്കൂട്ടർ സഹിതമാണ് കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.കണ്ണൂർ ജില്ലയിൽ വളപട്ടണം, ടൗൺ എന്നീ പോലീസ് സ്റ്റേഷനുകളിൽ കപിൽ ദേവന്റെ പേരിൽ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. വീട്ടിൽ ഉറങ്ങികിടക്കുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല മോഷ്ടിച്ചതും വഴിയാത്രക്കാരിയുടെ മൂന്നര പവൻ വരുന്ന മാല പിടിച്ചു പറിച്ചതും അടിപിടി കേസും ഉൾപ്പെടെയാണിത്. ടൗൺ സ്റ്റേഷനിലെ എസ്ഐമാരായ സൂരജ്, മനോജ് കുമാർ, എഎസ്ഐ റിനീഷ് കുമാർ, സീനിയർ സവിൽ പോലീസ് ഓഫീസർമാരായ അനൂപ്, പ്രവീൺ കുമാർ, ബിജു, സിവിൽ പോലീസ് ഓഫീസർമാരായ ജലീൽ, രമേശൻ എന്നിവരുൾപ്പെട്ട സംഘമാണ് കപിൽ ദേവനെ പിടികൂടിയത്. 

 

 

NDR News
05 Feb 2025 03:46 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents