headerlogo
recents

ലൈബ്രറി പ്രവർത്തക കൗൺസിൽ സംഗമവും, എം ടി, പി ജയചന്ദ്രൻ അനുസ്മരണവും 

മുൻസിപ്പൽ ചെയർമാൻ വി .കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.

 ലൈബ്രറി പ്രവർത്തക കൗൺസിൽ സംഗമവും, എം ടി, പി ജയചന്ദ്രൻ അനുസ്മരണവും 
avatar image

NDR News

05 Feb 2025 01:50 PM

   പയ്യോളി :ലൈബ്രറി കൗൺസിൽ പയ്യോളി മേഖല നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തന സംഗമവും, എം .ടി വാസുദേവൻ നായർ,പി. ജയചന്ദ്രൻ അനുസ്മരണവും നടന്നു. മുൻസിപ്പൽ ചെയർമാൻ വി .കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.

   ലൈബ്രറി കൗൺസിൽ മേഖല സമിതി ചെയർമാൻ പി .എം അഷറഫ് അധ്യക്ഷത വഹിച്ചു. 45 വർഷം ലൈബ്രേറിയനായി സേവനം കാഴ്ചവച്ച, ജ്ഞാനോദയം ലൈബ്രറിയിലെ ടി.സോമനെ മൊമെന്റോ നൽകി ചെയർമാൻ ആദരിച്ചു .ടി.ചന്തു പൊന്നാട അണിയിച്ചു.

   എം .ടി. വാസുദേവൻ നായർ, പി.ജയചന്ദ്രൻ എന്നിവരെ അനുസ്മരിച്ച് കെ .സജീവന്‍ മാസ്റ്റർ, സി.സി ചന്ദ്രൻ, ഇബ്രാഹിം തിക്കോടി എന്നിവർ സംസാരിച്ചു. കൗൺസിലർ ടി.ചന്തു ,കെ.വി രാജൻ ,കെ .ജയകൃഷ്ണൻ, വടക്കെയിൽ ഷഫീഖ്,വി.ടി.ഉഷ, കെ .വി ചന്ദ്രൻ ,പി .സോമൻ, അനിൽകുമാർ എന്നിവർ സംസാരിച്ചു.

NDR News
05 Feb 2025 01:50 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents