ബാലരാമപുരം കൊലപാതകം; ഹരികുമാറിന് മാനസിക പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ
വൈദ്യപരിശോധനക്ക് ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റി.
![ബാലരാമപുരം കൊലപാതകം; ഹരികുമാറിന് മാനസിക പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ ബാലരാമപുരം കൊലപാതകം; ഹരികുമാറിന് മാനസിക പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ](imglocation/upload/images/2025/Feb/2025-02-05/1738747725.webp)
തിരുവനന്തപുരം :ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടു ത്തിയ കേസിലെ പ്രതിയായ അമ്മാവൻ ഹരികുമാറിന് മാനസികപ്രശ്‌നങ്ങൾ ഇല്ലെന്ന് മെഡിക്കൽ കോളേജ് ആശുപത്രി യിലെ മാനസികരോഗ വിഭാഗം. കോടതി നിർദ്ദേശപ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മനോരോഗ വിദഗ്ധരാണ് പരിശോധന നടത്തിയത്. വൈദ്യപരിശോധനക്ക് ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റി.
ഹരികുമാറിന് മാനസികാസ്വാസ്ഥ്യ മുള്ളതായി തോന്നുന്നില്ലെന്ന് പരിശോധനയിൽ വ്യക്തമായതെന്ന് ഡോക്ടർമാർ പറഞ്ഞു. അറസ്റ്റിന് പിന്നാലെ റൂറൽ എസ്പി, ഹരികുമാറിന് മാനസികാസ്വാസ്ഥ്യ മുണ്ടെന്ന് പറഞ്ഞിരുന്നു. പ്രതി പലപ്പോഴായി മൊഴി മാറ്റുന്നത് കൊലയുടെ കാരണം ഉൾപ്പെടെ വ്യക്തമാകുന്നതിന് വെല്ലുവിളി യായി മാറുകയാണെന്നും മാനസിക പ്രശ്നമുണ്ടെന്നുമാണ് പൊലീസ് പറഞ്ഞത്. ഇക്കാര്യം കോടതിയെയും അറിയിച്ചിരുന്നു.
രണ്ടു ദിവസം പ്രതിയെ ജയിലിൽ നിരീക്ഷിച്ചതിനുശേഷം പരിശോധനയുടെ റിപ്പോർട്ട് കോടതിയിൽ നൽകും. കസ്റ്റഡി അപേക്ഷ പരിഗണിക്കവെ താനല്ല കുട്ടിയെ കൊലപ്പെടുത്തിയതെന്നു ഹരികുമാർ മൊഴിമാറ്റുകയും കരയുകയും ചികിത്സ ആവശ്യപ്പെടുകയും ചെയ്തിരുന്നു.