നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതിയെ വീണ്ടും റിമാൻഡ് ചെയ്തു
പ്രതി കൊലക്കായി ആയുധം വാങ്ങിയ കടയിലെത്തിച്ചായിരുന്നു ഇന്ന് തെളിവെടുപ്പ്.
പാലക്കാട് :പാലക്കാട് നെന്മാറ ഇരട്ടക്കൊലപാത കേസ് പ്രതി ചെന്താമരയെ വീണ്ടും റിമാൻഡ് ചെയ്തു. ചെന്താമരയുമായുളള തെളിവെടുപ്പ് പുരോഗമിക്കുക യാണ്. പ്രതി കൊലക്കായി ആയുധം വാങ്ങിയ കടയിലെത്തി ച്ചായിരുന്നു ഇന്ന് തെളിവെടുപ്പ്. അതേസമയം തെളിവെടുപ്പിനെ തിരെ പുഷ്‌പയെ നോക്കി പല്ലുകടിച്ചതെന്തിനെന്ന പൊലീസിൻ്റെ ചോദ്യത്തിന് പുഷ്‌പ കയ്യീന്ന് പോയി എന്നായിരുന്നു ചെന്താമരയുടെ മറുപടി.സുധാകരനേയും ലക്ഷ്മിയേയും കൊല്ലാൻ ഉപയോഗിച്ച കൊടുവാൾ വാങ്ങിയ എലവഞ്ചേരിയിലെ കടയിൽ ചെന്താമരയെ എത്തിച്ചും തെളിവെടുപ്പ് നടത്തി.
ചെന്താമര കൊടുവാൾ വാങ്ങിയത് എലവഞ്ചേരിയിലെ കടയിൽ നിന്ന് തന്നെയെന്ന് ആലത്തൂർ ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞു. കൊടുവാളിൽ കടയുടെ സീൽ ഉണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു.കൊടുവാളുണ്ടാക്കിയ കടയിലെ ലെയ്ത്ത് മെഷീനും ചെന്താമര പൊലീസിന് കാണിച്ചുകൊടുത്തു.അതേസമയം ചോദ്യം ചെയ്യലിനിടെ തനിക്ക് തന്റെ മകളെ വലിയ ഇഷ്ടമാണെന്ന് ചെന്താമര പൊലീസിനോട് പറഞ്ഞു. തന്റെ വീട് മകൾക്ക് നൽകണമെന്നും ചെന്തമര അന്വേഷണസംഘത്തോട് പറഞ്ഞു.
ഇന്ന് രാവിലെ ഒമ്പത് മണിയോടെ യാണ് തെളിവെടുപ്പ് ആരംഭിച്ചത്. ചൊവ്വാഴ്ച ചെന്താമരയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വൻ പൊലീസ് സന്നാഹത്തിലാണ് ചെന്താമര യുമായി ഇന്നലെ തെളിവെടുപ്പ് നടത്തിയത്. ഭാവഭേദങ്ങളൊന്നു മില്ലാതെ കൊലപാതകം നടത്തിയതും കൃത്യത്തിന് ശേഷം രക്ഷപ്പെട്ട വഴിയും ചെന്താമര പൊലീസിന് വിവരിച്ചുകൊടുത്തി രുന്നു.