തച്ചൻ കുന്നിൽ താമസിക്കുന്ന പേരാമ്പ്ര സ്വദേശി ട്രെയിൻ തട്ടി മരിച്ചു
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപമാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്
പേരാമ്പ്ര: കോടേരിച്ചാൽ സ്വദേശി ട്രെയിൻ തട്ടി മരിച്ചു. ഇപ്പോൾ പയ്യോളി തച്ചൻകുന്നിലെ വാടകവീട്ടിൽ താമസക്കാരനായ ഇല്ലപ്പറമ്പിൽ രവീന്ദ്രനാണ് മരിച്ചത്. 61 വയസ്സായിരുന്നു. ചൊവ്വാഴ്ച കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപമാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്ദുർഗ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി, മൃതദേഹം കാഞ്ഞങ്ങാട് ഗവൺമെൻറ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.
പാലിയേറ്റീവ് പ്രവർത്തകരായിരുന്ന പരേതരായ കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകനാണ് രവീന്ദ്രൻ. പത്മിനിയാണ് ഭാര്യ' മക്കൾ: രചന: മരുമകൻ: സുനിൽ (ചെമ്പ്ര ) കാർത്യായനി Lഅഞ്ചാംപീടിക ) . ഭാസ്കരൻ (ശങ്കരവയൽ) ലീല ,പാച്ചർ എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം രാത്രിയോടെ പേരാമ്പ്രയിലെ പാച്ചറുടെ വീട്ടിൽ സംസ്കരിക്കും.