headerlogo
recents

സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷന്‍ വിതരണം നാളെ വരെ നീട്ടി

സംസ്ഥാനത്ത് ഇന്നലെ വൈകിട്ട് 5.15 വരെ 77.96 ശതമാനം കാര്‍ഡ് ഉടമകള്‍ റേഷന്‍ കൈപ്പറ്റിയിട്ടുണ്ട്.

 സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷന്‍ വിതരണം നാളെ വരെ നീട്ടി
avatar image

NDR News

04 Feb 2025 04:30 PM

  തിരുവനന്തപുരം :സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷന്‍ വിതരണം നാളെ വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ആറാം തീയതി മാസാന്ത്യ കണക്കെടുപ്പു മായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരി കള്‍ക്ക് അവധി ആയിരിക്കുന്നതും 7 മുതല്‍ ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം ആരംഭിക്കു മെന്നും മന്ത്രി അറിയിച്ചു.

   സംസ്ഥാനത്ത് ഇന്നലെ വൈകിട്ട് 5.15 വരെ 77.96 ശതമാനം കാര്‍ഡ് ഉടമകള്‍ റേഷന്‍ കൈപ്പറ്റിയിട്ടുണ്ട്. സംസ്ഥാനത്തെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട എ.എ.വൈ കാര്‍ഡുകാരില്‍ 95.61 ശതമാനവും പി.എച്ച്.എച്ച് വിഭാഗത്തില്‍ 91.37 ശതമാവും റേഷന്‍ കൈപ്പറ്റി യിട്ടുണ്ട്.ഗതാഗത കരാറുകാരുടെ പണിമുടക്ക് കാരണം ഭക്ഷ്യധാന്യ ങ്ങളുടെ വാതില്‍പ്പടി വിതരണം പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ 9 ദിവസമായി വാതില്‍പ്പടി വിതരണം പരമാവധി വേഗതയില്‍ നടന്നു വരികയാണ്.

   സംസ്ഥാനത്തെ ചില റേഷന്‍ കടകളില്‍ മുഴുവന്‍ കാര്‍ഡുകാര്‍ ക്കും വിതരണം ചെയ്യുന്നതിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ എത്തിയിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഈ സാഹചര്യത്തിലാണ് ജനുവരി മാസത്തെ റേഷന്‍ വിതരണം നാളെ വരെ ദീര്‍ഘിപ്പിച്ചതെന്നും മന്ത്രി അറിയിച്ചു.

NDR News
04 Feb 2025 04:30 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents