യുവതി ഭർതൃ വീട്ടില്‍ ജീവനൊടുക്കിയ സംഭവം; ഭർത്താവ് പ്രബിൻ റിമാൻഡിൽ
പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജയെ വ്യാഴാഴ്ചയാണ് എളങ്കൂരിലെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മലപ്പുറം : മലപ്പുറം എളങ്കൂരിൽ വിഷ്ണുജ ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഭർത്താവ് പ്രബിൻ റിമാൻഡിൽ. മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രബിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജയെ വ്യാഴാഴ്ചയാണ് എളങ്കൂരിലെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 2023 മെയ് മാസത്തിലായിരുന്നു മഞ്ചേരി എളങ്കൂർ സ്വദേശി പ്രഭിനുമായുള്ള വിഷ്ണുജയുടെ വിവാഹം.
ഭർതൃവീട്ടിലെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാരോപിച്ച് കുടുംബം നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്. വിഷ്ണുജ കൊടിയ പീഡനത്തിനിരയായതായി വ്യക്തമായതോടെയാണ് ഭർത്താവ് പ്രബിനെ അറസ്റ്റ് ചെയ്തത്. അമ്മയുടെ മുമ്പിൽ വെച്ചും മർദിച്ചു. പുറത്തു പറയാതിരിക്കാൻ വാട്‌സാപ് സന്ദേശങ്ങൾ ചോർത്തി. ഭീഷണിയും തുടർന്നു. ആത്മഹത്യാ പ്രേരണ, സ്ത്രീ പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഡിജിറ്റൽ തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
അതേസമയം മരിച്ച വിഷ്ണുജ കൊടിയ പീഡനത്തിന് ഇരയായെന്ന് സുഹൃത്ത് പറയുന്നു. ശാരീരിക മായും അക്രമിച്ചുവെന്നും കഴുത്തിന് പിടിച്ച് മര്‍ദ്ദിച്ചുവെന്നും സുഹൃത്തിന്റെ വെളിപ്പെടുത്ത ലിലുണ്ട്. വാട്ട്‌സ് ആപ്പ് മെസേജുകളും ഭര്‍ത്താവ് പ്രബിന്‍ പരിശോധിക്കുന്നതിനാല്‍ പ്രശ്‌നങ്ങള്‍ പുറത്തു പറയാനായില്ല. അതിനാല്‍ സ്വന്തം വീട്ടിലേക്ക് തിരിച്ചു പോകാന്‍ ഉപദേശിച്ചിരുന്നതായും സുഹൃത്ത് പറഞ്ഞു.