സിപിഐ(എം) കോഴിക്കോട് ജില്ലാ സമ്മേളനം: ഇന്ന് ഗതാഗത ക്രമീകരണം
കോഴിക്കോട് ജില്ലാ സമ്മേളനത്തിന്‍റെ സമാപനം നടക്കുന്നതിനാല്‍ വടകരയിലും പരിസര പ്രദേശങ്ങളിലും ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി.

വടകര: സിപിഐ(എം) കോഴിക്കോട് ജില്ലാ സമ്മേളനത്തിന്‍റെ സമാപനം നടക്കുന്നതിനാല്‍ വടകരയിലും പരിസര പ്രദേശങ്ങളിലും ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ രാവിലെ 12.00 മണി മുതൽ പൂളാടിക്കുന്ന് വഴി – അത്തോളി ഉള്ളരി – പേരാമ്പ്ര വഴി തലശ്ശേരി ഭാഗത്തേക്കും, കോരപ്പുഴ വഴി വരുന്ന വലിയ വാഹനങ്ങൾ കൊയിലാണ്ടിയിൽ നിന്നും ഉള്ളേരി പേരാമ്പ്ര – നാദാപുരം വഴി തലശ്ശേരി ഭാഗത്തേക്കും, കണ്ണൂർ ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങൾ കൈനാട്ടി – നാദാപുരം- പേരാമ്പ്ര വഴി കോഴിക്കോട് ഭാഗത്തേക്കും പോകേണ്ടതാണ്.
നാദാപുരം ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ ചോറോട് ഓവർ ബ്രിഡ്ജ് വരെയും, ചാനിയം കടവ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ മേപ്പയിൽ വരെയും, പയ്യോളി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പാലയാട് നടവരെയും വില്ല്യാപ്പള്ളി, ആയഞ്ചേരി ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ അറക്കിലാട് റോഡ് ജംഗ്ഷനിലും യാത്ര അവസാനിപ്പിക്കേണ്ടതാണ്.