ആലപ്പുഴയില്‍ കൊലക്കേസ് പ്രതി ജീവനൊടുക്കിയ നിലയില്‍
ആലപ്പുഴ ഭരണിക്കാവ് സ്വദേശി പ്രിന്‍സ് ആണ് മരിച്ചത്.

ആലപ്പുഴ :ആലപ്പുഴയില്‍ കൊലക്കേസ് പ്രതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജയിലില്‍ നിന്ന് പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയെ ആണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
ആലപ്പുഴ ഭരണിക്കാവ് സ്വദേശി പ്രിന്‍സ് ആണ് മരിച്ചത്. കൊലപാതക കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരികയായിരുന്നു പ്രിന്‍സ്.2002ല്‍ കാമ്പിശേരിയില്‍ യുവതിയെ കുത്തികൊന്ന കേസിലാണ് പ്രിന്‍സിന് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത്.
ജനുവരി 8ന് ആയിരുന്നു പ്രിന്‍സ് പരോളിലിറങ്ങിയത്. ജനുവരി 25ന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ഹാജരാകേണ്ടതായിരു ന്നു. പരോള്‍ കാലാവധി അവസാനിച്ചിട്ടും ജയിലില്‍ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇന്ന് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.