headerlogo
recents

രാജ്യം 76-ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ

ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയാണ് റിപ്പബ്ലിദ് ദിന പരേഡിലെ മുഖ്യാതിഥി.

 രാജ്യം 76-ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ
avatar image

NDR News

26 Jan 2025 09:11 AM

 ഡൽഹി :76-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയാണ് റിപ്പബ്ലിദ് ദിന പരേഡിലെ മുഖ്യാതിഥി. കര-വ്യോമ-നാവികസേനകളുടെ പ്രകടനത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളുടെയടക്കം 31 നിശ്ചലദൃശ്യങ്ങൾ പരേഡിനൊപ്പം അണിനിരക്കും. ഇത്തവണ പരേഡിന് ഇന്തോന്യേഷൻ കരസേനയും അണിനിരക്കു മെന്നതാണ് ശ്രദ്ധേയം.

   റിപ്പബ്ലിക്ക് ദിനപരേഡിനുള്ള അവസാനഘട്ട തയ്യാറെടുപ്പും ഡൽഹിയിൽ പൂർത്തിയായി. പരേഡിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കർത്തവ്യപഥിൽ സൈനികശക്തിയുടെ കരുത്തറിയിക്കാൻ സജ്ജമായി കഴിഞ്ഞു. ചടങ്ങിലെ മുഖ്യാതിഥി ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ഡൽഹിയിൽ എത്തിയിട്ടുണ്ട്.

  രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരക ത്തിൽ പുഷ്പചക്രം ആർപ്പിക്കുന്ന തോടെ ചടങ്ങുകൾ തുടങ്ങും. രാവിലെ 10.30 ന് രാഷ്ട്രപതി കർത്തവ്യപഥിൽ എത്തുന്നതോടെ പരേഡിന് തുടക്കമാകും. പ്രധാനമന്ത്രി ദേശീയപതാക ഉയർത്തുന്നതിന് പിന്നാലെ 21 ഗൺ സല്യൂട്ട് ചടങ്ങും നടക്കും. ഇക്കുറി 352 പേരടങ്ങുന്ന ഇന്തോനേഷ്യൻ കരസേനയിലെ സൈനികരും പരേഡിൽ പങ്കെടുക്കും.ഇന്ത്യൻ കരസേന തദ്ദേശീമായി നിർമ്മിച്ച യുദ്ധടാങ്കറുകളും സൈനിക വാഹനങ്ങളും പരേഡിനായി സജ്ജമാണ്.

    വ്യോമസേനയുടെ 40 യുദ്ധ വിമാനങ്ങൾ ആകാശത്ത് ഇന്ന് വർണ്ണകാഴ്ച്ച ഒരുക്കും. നാവികസേനയുടെയും വിവിധ അർധസൈനിക വിഭാഗങ്ങളുടെ പരേഡ് സംഘവും 31 നിശ്ചലദൃശ്യങ്ങൾ പരേഡിനൊപ്പം അണിനിരക്കും.

 

NDR News
26 Jan 2025 09:11 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents