മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചു
വനംവകുപ്പിലെ താൽക്കാലിക വാച്ചറുടെ ഭാര്യ രാധയാണ് മരിച്ചത്.
മാനന്തവാടി :വയനാട് മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ചു. വനംവകുപ്പിലെ താൽക്കാലിക വാച്ചറുടെ ഭാര്യ രാധയാണ് മരിച്ചത്.
വനത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കാപ്പി പറിക്കുന്നതിനിടയിലാണ് കടുവയുടെ ആക്രമണം ഉണ്ടായത്. ആക്രമിച്ച ശേഷം രാധയെ കടുവ വലിച്ചിഴച്ചുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്ത് എത്തിയി ട്ടുണ്ട്. മൃതദേഹം ഛിന്നഭിന്നമായ നിലയിലാണ് കണ്ടെത്തിയത്. വയനാട് വൈൽഡ് ലൈഫിന്റെ ഭാഗമായുള്ള പ്രദേശത്താണ് സംഭവം ഉണ്ടായിരിക്കുന്നത്.വനത്തോട് ചേര്‍ന്നുകിടക്കുന്ന തോട്ടം മേഖലയിലാണ് കടുവ ആക്രമണം ഉണ്ടായത്. വയനാട് പുൽപ്പള്ളി ജനവാസ മേഖലയിലിറങ്ങിയ കടുവയെ ഈ മാസം 17നാണ് പിടികൂടിയിരുന്നത്. ഇതിന് പിന്നാലെയാണ് ഭീതി പരത്തുന്ന മറ്റൊരു കടുവ ആക്രമണം നടന്നത്. പ്രദേശത്തേക്ക് കുടുതൽ ഉദ്യോഗസ്ഥർ എത്തുന്നുണ്ട്.