സംസ്ഥാനത്ത് ക്ഷേമ പെന്‍ഷൻ വിതരണം ആരംഭിച്ചു
68 ലക്ഷം പേര്‍ക്കാണ് സംസ്ഥാനം പെന്‍ഷന്‍ നല്‍കുന്നത്.
തിരുവനന്തപുരം :വാക്കുപാലിച്ച് ഇടതു സര്‍ക്കാര്‍, സംസ്ഥാനത്ത് ക്ഷേമ പെന്‍ഷൻ വിതരണം ആരംഭിച്ചു. 68 ലക്ഷം പേരുടെ കൈകളിലേക്ക് 3200 രൂപ വീതമാണ് ലഭിക്കുന്നത്. കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നതിനിടയിലാണ് കേരളം പെന്‍ഷന്റെ രണ്ടു ഗഡുക്കള്‍ ജനങ്ങള്‍ക്ക് ആശ്വാസമായി വിതരണം ചെയ്യുന്നത്. 68 ലക്ഷം പേര്‍ക്കാണ് സംസ്ഥാനം പെന്‍ഷന്‍ നല്‍കുന്നത്. സഹകരണ ബാങ്ക് മുഖേനെ 36 ലക്ഷം പേരുടെ വീടുകളില്‍ എത്തി പെന്‍ഷന്‍ നല്‍കും. മറ്റുള്ളവര്‍ക്ക് ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് നല്‍കുന്നത്.
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഉപഭോക്താക്കള്‍ക്കാണ് ഇന്നുമുതല്‍ പെന്‍ഷന്‍ നല്‍കി തുടങ്ങിയത്. പിണറായി സര്‍ക്കാര്‍ സാധാരണക്കാടൊപ്പമെന്ന് തെളിയിക്കുന്നതാണ് പെന്‍ഷന്‍ വിതരണം. പെന്‍ഷന്‍ വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 1604 കോടി രൂപയാണ് ചിലവിടുന്നത്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 35,400 കോടിയോളം രൂപയാണ് ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി അനുവദിച്ചത്. പെന്‍ഷന്‍ വിതരണത്തിന്റെ 98% വും സംസ്ഥാനമാണ് നല്‍കുന്നത്. 2023 മുതല്‍ 419 കോടി രൂപ പെന്‍ഷന്‍ വിഹിതത്തില്‍ കേന്ദ്രം നല്‍കാനുണ്ട്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ക്ഷേമപെന്‍ഷന്‍ വിതരണം മുടങ്ങില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ വാക്കാണ് പാലിക്കപ്പെടുന്നത്.