വയനാട്ടിലെ ആളെക്കൊല്ലി കടുവയെ വെടിവയ്ക്കാൻ അനുമതി നൽകി
കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി പറഞ്ഞു.
വയനാട് :വയനാട്ടിലെ ആളെക്കൊല്ലി കടുവയെ വെടിവയ്ക്കാൻ അനുമതി നൽകി മന്ത്രി എ കെ ശശീന്ദ്രൻ. മാനന്തവാടിയിൽ കടുവ ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവത്തിന് പിറകെയാണ് വെടിവെയ്ക്കാനുള്ള അനുമതി നൽകിയത്. വെടിവെച്ചോ കൂട് വെച്ചോ കടുവയെ പിടിക്കാൻ ഉത്തരവ് നൽകിയിട്ടുണ്ട്. വനത്തിനുള്ളിൽ നടന്ന ആക്രമണ മാണോ എന്നത് ഇപ്പോൾ പരിഗണിക്കുന്നില്ല. കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി പറഞ്ഞു.
വയനാട്ടിൽ കടുവ ആക്രമണ ത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. തോട്ടം തൊഴിലാളിയായ ശാന്തയാണ് മരിച്ചത്. മാനന്തവാടി പഞ്ചാരക്കൊല്ലിയിലാണ് സംഭവം. വനം വകുപ്പ് താൽക്കാലിക വാച്ചർ അപ്പച്ചന്റെ ഭാര്യ രാധയാണ് മരിച്ചത്. ജോലിക്കായി പോയപ്പോഴാണ് ആക്രമണം ഉണ്ടായത്.
തോട്ടത്തിൽ കാപ്പി പറിക്കാൻ പോയതാണ് രാവിലെ. ഇന്ന് രാവിലെയാണ് കടുവ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ രാധ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. പരിശോധന നടത്തുകയായിരുന്ന തണ്ടർ ബോൾട്ട് അംഗങ്ങളാണ് മൃതദേഹം കണ്ടെത്തിയത്.