കോഴിക്കോട് വെള്ളിപ്പറമ്പിൽ പത്തര കിലോ കഞ്ചാവുമായുമായി ഒഡിഷ സ്വദേശികൾ പിടിയിൽ
10.5 കിലോ കഞ്ചാവ് ഇവരിൽ നിന്ന് പിടികൂടി.
കോഴിക്കോട് :കോഴിക്കോട് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. ഒഡിഷ സ്വദേശികളായ രമേശ് ബാരിക്ക് (34), ആകാശ് ബലിയാർ സിങ് (35) എന്നിവരെയാണ് ഡൻസാഫ് ടീമും മെഡിക്കൽ കോളേജ് പൊലീസും ചേർന്ന് വെള്ളിപറമ്പ് അഞ്ചാം മൈലിൽനിന്ന് പിടികൂടിയത്. 10.5 കിലോ കഞ്ചാവ് ഇവരിൽ നിന്ന് പിടികൂടി.
ഒഡിഷയിൽ നിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് ചെറുപൊതി കളിലാക്കി വിതരണം ചെയ്യുന്ന താണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പകൽ ജോലിക്ക് പോയി പുലർച്ചെയും രാത്രിയും കഞ്ചാവ് വിൽപ്പന നടത്തുകയായിരുന്നു ഇവർ .നാട്ടിൽ നിന്നും തിരികെ വരുന്നുണ്ടെന്ന രഹസ്യവിവരം ഡാൻസാഫിന് ലഭിച്ചു.
പൊലീസിനെ വെട്ടിക്കാൻ തന്ത്രങ്ങൾ മെനഞ്ഞാണ് ഇരുവരും നാട്ടിൽ നിന്നും തിരികെ കോഴിക്കോട്ടേക്ക് വന്നത്. അതിനിടെ ആണ് പിടിക്കപ്പെടുന്നത്.സിറ്റി നർക്കോട്ടിക് സെൽ അസി. കമീഷണർ കെ എ ബോസ്, ഡൻസാഫ് എസ്‌ഐ മനോജ് ഇടയേടത്ത്, എസ്ഐ കെ അബ്ദുറഹ്മാൻ, മെഡിക്കൽ കോളേജ് എസ്ഐമാരായ വി ആർ അരുൺ, സി സന്തോഷ്, പി രാജേഷ് തുടങ്ങിയവർ അന്വേഷക സംഘത്തിലുണ്ടായിരുന്നു.