എംഎൽഎ ഐ സി ബാലകൃഷ്ണനെ ഇന്ന് കസ്റ്റഡിയിൽ ചോദ്യം ചെയ്യും
ശനിയാഴ്ചരെ മൂന്ന് ദിവസം രാവിലെ 10 മുതൽ 4 വരെയാണ് സമയബന്ധിത കസ്റ്റഡിയിൽ അന്വേഷണ സംഘം എം എൽ എ യെ ചോദ്യം ചെയ്യുക.
വയനാട് :വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും മരണത്തിലുള്ള ആത്മഹത്യാ പ്രേരണക്കേസിൽ എംഎൽഎ ഐ സി ബാലകൃഷ്ണനെ ഇന്ന് കസ്റ്റഡിയിൽ ചോദ്യം ചെയ്യും. ശനിയാഴ്ചരെ മൂന്ന് ദിവസം രാവിലെ 10 മുതൽ 4 വരെയാണ് സമയബന്ധിത കസ്റ്റഡിയിൽ അന്വേഷണ സംഘം എം എൽ എ യെ ചോദ്യം ചെയ്യുക.
ഐ സി ബാലകൃഷ്ണൻ ഡി സി സി പ്രസിഡന്റായിരുന്ന കാലത്ത് നിയമന ഇടപാടിൽ പണം നൽകിയിരുന്നെന്ന ആത്മഹത്യ കുറിപ്പിലെ പരാമർശങ്ങളിൽ ചോദ്യം ചെയ്യലുണ്ടാവും.
ഡി സി സി ഓഫീസിലും എംഎൽഎ ഓഫീസിലും പരിശോധന നടത്തിയേക്കാനും സാധ്യതയുണ്ട്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ഡിസിസി പ്രസിഡണ്ട് എൻ ഡി അപ്പച്ചനും മുൻ കോൺഗ്രസ് നേതാവ് കെ കെ ഗോപിനാഥനും ഇന്നലെ അറസ്റ്റിലായിരുന്നു. ബത്തേരി ഡിവൈ എസ്‌പി കെ കെ അബ്ദുൾ ഷെരീഫിന്റെ നേതൃത്വത്തിലായിരു ന്നു ചോദ്യം ചെയ്യലും അറസ്‌റ്റും.
ഇരുവർക്കും രണ്ടു പേരുടെ ഒരുലക്ഷം രൂപ വീതമുള്ള ബോണ്ടിൽ ജാമ്യം അനുവദിച്ചു. എം എൽ യുടെ ചോദ്യം ചെയ്യലിന് ശേഷം ആവശ്യമെങ്കിൽ വീണ്ടും ഇവരെ ചോദ്യം ചെയ്യും. വിജയന്റെ ആത്മഹത്യാക്കുറിപ്പിലുള്ള വിവരങ്ങൾ സാധൂകരിക്കുന്ന കൂടുതൽ വിവരങ്ങളും തെളിവു കളും ചോദ്യം ചെയ്യലിൽ പൊലീസിന് ലഭിച്ചിട്ടുണ്ട്.