പത്തനംതിട്ട പീഡനക്കേസ്; ഇതുവരെ അറസ്റ്റിലായത് 52 പേര്‍
അതിജീവിത നല്‍കിയ മൊഴിയുടെ അടിസ്ഥാന ത്തില്‍ 60 പേരാണ് പ്രതി പട്ടിക യില്‍ ഉള്ളത്.
പത്തനംതിട്ട: പത്തനംതിട്ട പീഡന ക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 52 ആയി. പത്തനംതിട്ട, ഇലവുംതിട്ട, പന്തളം മലയാലപ്പുഴ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ പ്രതികളാണ് അറസ്റ്റിലായത്. വിദേശത്തുള്ള പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായുളള നടപടികളും പൊലീസ് ആരംഭിച്ചു. അതിജീവിത നല്‍കിയ മൊഴിയുടെ അടിസ്ഥാന ത്തില്‍ 60 പേരാണ് പ്രതി പട്ടിക യില്‍ ഉള്ളത്. ഇതില്‍ 52 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പത്തനംതിട്ട, പന്തളം, ഇലവുംതിട്ട, മലയാലപ്പുഴ എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ ചെയ്തിരിക്കുന്നത്.31 കേസു കളാണ് ഇവിടങ്ങളിലായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇലവുംതിട്ട സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 25 പ്രതികളാണ് ഉള്ളത്. ഇതില്‍ 19 പേരെയും അറസ്റ്റ് ചെയ്തു. ഒരു പ്രതി പോക്‌സോ കേസില്‍ ജയിലിലാണ്. കേസില്‍ മറ്റുള്ള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.
പത്തനംതിട്ട സ്റ്റേഷനിലെടുത്ത 11 കേസുകളില്‍ രണ്ടുപേര്‍ ഒഴികെ എല്ലാ പ്രതികളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.രണ്ടു പ്രതികള്‍ വിദേശത്തായ തിനാല്‍ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനാണ് തീരുമാനം. കേസില്‍ ഇനി പിടികൂടാനുള്ളത് 7 പ്രതികളാണ്. ഇവരെക്കുറിച്ച് വിവരം ലഭിച്ചതായി അന്വേഷണസംഘം പറഞ്ഞു. വരും ദിവസങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.