headerlogo
recents

ഗോപൻ സ്വാമിയുടെ സംസ്കാരം നാളെ, വിപുലമായ സമാധി ചടങ്ങുകൾ

ഗോപൻ സ്വാമിയുടെ സംസ്കാരം മതാചാര പ്രകാരം നാളെ നടക്കും

 ഗോപൻ സ്വാമിയുടെ സംസ്കാരം നാളെ, വിപുലമായ സമാധി ചടങ്ങുകൾ
avatar image

NDR News

16 Jan 2025 04:06 PM

നെയ്യാറ്റിൻകര: ഗോപൻ സ്വാമിയുടെ സംസ്കാരം നാളെ. മതാചാര പ്രകാരം വിപുലമായ സമാധി ചടങ്ങുകൾ നാളെ നടക്കും. മൃതദേഹം ഇന്ന് സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കും. നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിലേക്ക് മൃതദേഹം ഇന്ന് കൊണ്ട് പോകും. നാളെ മകന് 3 മുതൽ നാലിനും ഇടയിൽ ചടങ്ങ് നടക്കും.ഗോപൻസ്വാമിയുടെ സനന്ദനും വി.എച്ച്.പി. നേതാക്കൾ ഉൾപ്പെടെയുള്ളവരും മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ട്. കനത്ത പോലീസ് സുരക്ഷയും ആശുപത്രിയിൽ ഏർപ്പെടുത്തി. നെയ്യാറ്റിൻകരയിലെ ഗോപൻസ്വാമിയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം. 

      മരണ കാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ കാണാനില്ലെന്നാണ് പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്.വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ചും മറ്റുവിവരങ്ങളിലും വ്യക്തത വരികയുള്ളൂ.ആന്തരിക അവയവങ്ങളുടെ സാമ്പിളുകള്‍ രാസ പരിശോധനയ്ക്കും അയക്കും. ഇതിൻ്റെ പരിശോധനാഫലം ലഭിക്കാൻ ഒരാഴ്ചയോളം സമയമെടുക്കും. അതേ സമയം വിവാദമായ നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ വിവാദ സമാധി പൊളിച്ചപ്പോൾ കണ്ട നിലയിലാണ് മൃതദേഹം കല്ലറയിൽ കണ്ടെത്തിയത്. വായ തുറന്ന നിലയിലാണ്. വായിൽ ഭസ്മവും ശരീരത്തിൻ്റെ നെഞ്ചുവരെ പൂജാദ്രവ്യങ്ങളും നിറച്ചിട്ടുമുണ്ട്.

 

NDR News
16 Jan 2025 04:06 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents