ഉള്ളിയേരി കൈക്കൂലി കേസ്; ഒരാൾ കൂടി പിടിയിൽ
റീസർവേ സൂപ്രണ്ട് ഓഫീസിലെ സെക്കന്റ്ഡ് സർവേയർഎം.ബിജേഷിനെയാണ് അറസ്റ്റ് ചെയ്തത്
ഉള്ളിയേരി: ഡിജിറ്റൽ സർവേക്ക് കൈക്കൂലി ആവശ്യപ്പെട്ട പരാതിയിൽ ഒരാൾ കൂടി അറസ്റ്റിൽ. വില്ലേജിലെ ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട വില്ലേജിലെ ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട് മുണ്ടോത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന റീസർവേ സൂപ്രണ്ട് ഓഫീസിലെ സെക്കന്റ്ഡ് സർവേയർ എം.ബിജേഷിനെ (36) കോഴിക്കോട് വി.എസ് ഡി.വൈ.എസ്.പി കെ.ബിജു അറസ്റ്റ് ചെയ്തു.കൈക്കൂലി വാങ്ങുന്നതിനിടെ തിങ്കളാഴ്ച ഇതേ ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് സർവേയർ നരിക്കുനി സ്വദേശി എൻ.കെ മുഹമ്മദിനെ ഉള്ളേരിയിലെ ബേക്കറിയിൽ വെച്ച് വിജിലൻസ് പിടികൂടിയിരുന്നു. മുഹമ്മദിന്റെയും പരാതിക്കാരന്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് വിഡിയോൻസ് ഓഫീസിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തതിന് ശേഷമായിരുന്നു ബിജേഷിന്റെ അറസ്റ്റ്.
നാറാത്ത് സ്വദേശിയുടെ അനുജൻ്റെ പേരിലുള്ള അഞ്ച് എക്കർ 45 സെന്റ് സ്ഥലം ഡിജിറ്റൽ സർവേ ചെയ്‌തപ്പോൾ കുറവ് വന്നിരുന്നു. ഇത് പരിഹരിക്കുന്നതിനായി വീണ്ടും ഡിജിറ്റൽ സർവേ നടത്തുന്നതിന് 25000 രൂപ കൈക്കൂലിയായി പരാതിക്കാരനിൽ നിന്നും ആവശ്യപ്പെട്ടത്. തുടർന്ന് പരാതിക്കാരനിൽ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിന് ഇടയിലാണ് മുഹമ്മദിനെ പിടി കൂടിയത്. രണ്ട് പ്രതികളെയും കോടതിയിൽ ഹാജരാക്കിയ ശേഷം രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.