headerlogo
recents

അമ്മ ട്രഷറർ സ്ഥാനം രാജിവെച്ച് ഉണ്ണിമുകുന്ദൻ

ഭാരവാഹിയെ നിയമിക്കുന്നത് വരെ ആ സ്ഥാനത്ത് തുടരുമെന്നും ഉണ്ണി മുകുന്ദൻ അറിയിച്ചിട്ടുണ്ട്.

 അമ്മ ട്രഷറർ സ്ഥാനം രാജിവെച്ച് ഉണ്ണിമുകുന്ദൻ
avatar image

NDR News

14 Jan 2025 02:02 PM

  എറണാകുളം :താര സംഘടനയായ ‘അമ്മ' ട്രഷറർ സ്ഥാനം രാജിവെച്ച് നടൻ ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. പുതിയ പ്രോജക്ടു‌കളുടെ വർധിച്ച ഉത്തരവാദിത്തം കണക്കിലെടു ത്താണ് രാജിയെന്നാണ് കുറിപ്പിൽ പറയുന്നത്.

  അതേസമയം സംഘടന പുതിയ ഭാരവാഹിയെ നിയമിക്കുന്നത് വരെ ആ സ്ഥാനത്ത് തുടരുമെന്നും ഉണ്ണി മുകുന്ദൻ അറിയിച്ചിട്ടുണ്ട്.

   പ്രഫഷണൽ ജീവിതത്തിന്റെ സമ്മർദ്ദങ്ങൾക്കൊപ്പം സംഘടന യുടെ ഉത്തരവാദിത്തവും തൻ്റെ മാനസികാരോഗ്യത്തെ ബാധിച്ചു വെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. പ്രഫഷനൽ ജീവിതത്തിലെ സമ്മർദ്ദങ്ങളും സന്തുലിതമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെയും കുടുംബത്തിന്റെയും ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിൻ്റെ പ്രാധാന്യം ഞാൻ തിരിച്ചറിയുന്നുവെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.

  അതേസമയം നേരത്തെ ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ‘അമ്മ സംഘടനയുടെ പ്രസിഡൻ്റ് മോഹൻലാൽ അടക്കം പദവിയിലുള്ള നേതാക്കളെല്ലാം രാജിവച്ചിരുന്നു. കൂടാതെ 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടിരുന്നു. ഹേമ കമ്മറ്റി റിപ്പോർട്ടിന് പിന്നാലെയുണ്ടായ ആരോപണങ്ങൾ ശക്തമായ തോടെയായിരുന്നു രാജി.

NDR News
14 Jan 2025 02:02 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents