headerlogo
recents

ബുധനാഴ്ച നടക്കാനിരുന്ന യുജിസി നെറ്റ് പരീക്ഷ മാറ്റി വെച്ചു

മാറ്റി വെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.

 ബുധനാഴ്ച നടക്കാനിരുന്ന യുജിസി നെറ്റ് പരീക്ഷ മാറ്റി വെച്ചു
avatar image

NDR News

14 Jan 2025 01:26 PM

  തിരുവനന്തപുരം :ബുധനാഴ്ച (15-01-2025) നടത്താന്‍ നിശ്ചയിച്ചിരുന്ന യുജിസി നെറ്റ് പരീക്ഷ മാറ്റി വെച്ചതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. ജനുവരി 15-ന് പൊങ്കലും മകര സംക്രാന്തിയും തുടങ്ങിയ ഉത്സവങ്ങള്‍ കണക്കിലെടുത്ത് യുജിസി നെറ്റ് പരീക്ഷ മാറ്റി വെയ്ക്കാന്‍ തീരുമാനിച്ചതായി ദേശീയ പരീക്ഷ ഏജൻസിയുടെ ഡയറക്ടര്‍ രാജേഷ് കുമാര്‍ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിക്കുക യായിരുന്നു.

   മാറ്റി വെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.അതേസമയം 15 ലെ പരീക്ഷക്ക് മാത്രമേ മാറ്റമുള്ളൂ. 16 ലെ പരീക്ഷകൾ സമയത്തു തന്നെ നടക്കും.

   ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (ജെആര്‍എഫ്), അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനങ്ങള്‍, പിഎച്ച്ഡി എന്നിവയ്ക്കായി നടത്തുന്ന യുജിസി-നെറ്റ് ഡിസംബര്‍ 2024 പരീക്ഷ ജനുവരി മൂന്ന് മുതല്‍ ജനുവരി 16 വരെയാണ് ആദ്യം നിശ്ചയിച്ചിരുന്നത്.

NDR News
14 Jan 2025 01:26 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents