headerlogo
recents

വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ 17-ാമത് ബഷീര്‍ അവാര്‍ഡ് പി എൻ ഗോപീകൃഷ്ണന്

കവിത മാംസഭോജിയാണ് എന്ന സമാഹാരത്തിനാണ് ലഭിച്ചത് . 50,000 രൂപയും പ്രശസ്തിപത്രവും സി.എന്‍. കരുണാകരന്‍ രൂപകല്പന ചെയ്ത ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

 വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ 17-ാമത് ബഷീര്‍ അവാര്‍ഡ് പി എൻ ഗോപീകൃഷ്ണന്
avatar image

NDR News

08 Jan 2025 06:53 PM

 കോട്ടയം : തലയോലപ്പറമ്പിലെ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ 17-ാമത് ബഷീര്‍ അവാര്‍ഡ് പി എന്‍ ഗോപീകൃഷ്ണന്റെ ‘കവിത മാംസഭോജിയാണ്’ എന്ന സമാഹാരത്തിന് ലഭിച്ചു. 50,000 രൂപയും പ്രശസ്തിപത്രവും സി.എന്‍. കരുണാകരന്‍ രൂപകല്പന ചെയ്ത ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

   ഭാഷാപോഷിണി മുന്‍ ചീഫ് എഡിറ്ററും എഴുത്തുകാരനുമായ കെ.സി. നാരായണന്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാക്കളായ ഡോ. എന്‍. അജയകുമാര്‍, ഡോ. കെ. രാധാകൃഷ്ണവാര്യര്‍ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മറ്റി ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. പി.കെ. ഹരികുമാറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നാണ് അവാര്‍ഡ് നിശ്ചയിച്ചത്.അനുദിനം വളര്‍ന്നുവരുന്ന അധികാരത്തിന്റെ വിവിധ രൂപങ്ങളെ സൂക്ഷ്മവും   നിശിതവുമായി വിമര്‍ശിക്കുന്ന കവിതകളാണ് പി.എന്‍. ഗോപീകൃഷ്ണന്റെ കവിതമാംസഭോജിയാണ് എന്ന സമാഹാരത്തിലുള്ളത്.

    നൈതികമായ ജാഗ്രതയും  കവിതയുടെ സൂക്ഷ്മതയും ഒത്തുചേരുന്ന രചനകള്‍. നിലവിലെ ജീവിത അവസ്ഥകളിലേക്ക് നേരേ നോക്കാന്‍ നിര്‍ബന്ധിക്കുന്ന ഈ കവിതകള്‍ സമകാലിക മലയാള കവിതയുടെ വിശിഷ്ടസ്വരങ്ങളിലൊ ന്നാണ് എന്ന് ജഡ്ജിങ് കമ്മറ്റി വിലയിരുത്തി.

NDR News
08 Jan 2025 06:53 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents