പേരാമ്പ്രയില്‍ വയോധികന്‍ കിണറ്റില്‍ വീണു മരിച്ചു
അപകടമുണ്ടായത് ഇന്ന് ഉച്ചയോടെ
പേരാമ്പ്ര: കല്‍ പ്പത്തൂരിൽ വയോധികന്‍ കിണറ്റില്‍ വീണു മരിച്ചു. കാട്ടുമഠം ഭാഗത്ത് കൊളക്കണ്ടിയില്‍ നാരായണന്‍ നായര്‍ (74) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. വീട്ടുമുറ്റത്തെ ഉദ്ദേശം അന്‍പത് അടിയോളം താഴ്ചയുള്ള കിണറ്റിലാണ് വീണത്.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ സി.പി. ഗിരീശന്‍, സീനിയര്‍ ഫയര്‍ ആൻ്റ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി. റഫീഖ് എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി വയോധികനെ കിണറ്റില്‍ നിന്നും പുറത്തെടുക്കുകയായിരുന്നു. ഉടൻ തന്നെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
നിലയത്തിലെ ഉദ്യോഗസ്ഥരായ പി. സിജീഷ്, ആര്‍. ജിനേഷ്, എം. മനോജ്, പി.സി. ധീരജ് ലാല്‍, പി.പി. രജീഷ്, പി. സജിത്ത്, ഹോം ഗാര്‍ഡുമാരായ കെ. രാജേഷ്, വി.എന്‍. വിജേഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.