headerlogo
recents

മെറ്റാന്യൂമോവൈറസ് പടരുന്നതില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഉന്നത ഉദ്യോഗസ്ഥന്റെ പ്രതികരണം ആയിരുന്നു ഇത്.

 മെറ്റാന്യൂമോവൈറസ് പടരുന്നതില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
avatar image

NDR News

04 Jan 2025 06:56 AM

   ദില്ലി :ചൈനയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് പടരുന്നതില്‍ ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് ഡോക്ടര്‍ അതുല്‍ ഗോയല്‍. ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടി ല്ലെന്നും അതുല്‍ ഗോയല്‍ പറഞ്ഞു.

   ജലദോഷത്തിന് കാരണമാകുന്ന ഒരു സാധാരണ ശ്വസനപ്രശ്‌നം മാത്രമാണെന്നും അതുല്‍ കൂട്ടിച്ചേര്‍ത്തു.ഇപ്പോഴത്തെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. വളരെ പ്രായമായവരിലും വളെര പ്രായം കുറഞ്ഞവരിലും ഇത് ഒരു പനി പോലുള്ള ലക്ഷണങ്ങള്‍ക്ക് കാരണമാകു മെന്നും ഡോ അതുല്‍ വ്യക്തമാക്കി.

    2024ല്‍ ശ്വാസകോശ സംബന്ധ മായ പകര്‍ച്ചവ്യാധികളുടെ വര്‍ദ്ധനവ് ഉണ്ടായിട്ടില്ലെന്നും ഡോ അതുല്‍ ഗോയല്‍ അറിയിച്ചു. ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ വൈറസ് അണുബാധകള്‍ ഉണ്ടാകാറുണ്ടെന്നും അതിനായി ആശുപത്രികള്‍ സാധാരണയായി തയ്യാറെടുക്കാറുണ്ടെന്നും അതുല്‍ പറഞ്ഞു. എല്ലാ ശ്വാസകോശ സംബന്ധമായ അണുബാധകള്‍ ക്കെതിരെയും ഉപയോഗിക്കുന്ന പൊതുവായ മുന്‍കരുതലുകള്‍ എടുത്താല്‍ മതിയാകുമെന്നും അതുല്‍ ഗോയല്‍ നിര്‍ദ്ദേശിച്ചു.

  ചുമയും ജലദോഷവുമുണ്ടെങ്കില്‍, മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കണം. ജലദോഷമോ പനിയോ ഉള്ളപ്പോഴെല്ലാം ആവശ്യമായ സാധാരണ മരുന്നുകള്‍ കഴിക്കണമെന്നും അതുല്‍ അറിയിച്ചു. നേരത്തെ എച്ച്എംപിവി വ്യാപനം സംബന്ധിച്ച് സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഉന്നത ഉദ്യോഗസ്ഥന്റെ പ്രതികരണം.

NDR News
04 Jan 2025 06:56 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents