സലീം മൂഴിക്കലിന് സ്വീകരണം നൽകി
ഇരിങ്ങൽ കോട്ടക്കലിൽ നടന്ന ചടങ്ങിൽ പ്രവാസി മാധ്യമ പ്രവർത്തകൻ റഷീദ് പയന്തോങ്ങ് ഉപഹാരം സമ്മാനിച്ചു.
പയ്യോളി: കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സലീം മൂഴിക്കലിന് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി.
ഇരിങ്ങൽ കോട്ടക്കലിൽ നടന്ന ചടങ്ങിൽ പ്രവാസി മാധ്യമ പ്രവർത്തകൻ റഷീദ് പയന്തോങ്ങ് ഉപഹാരം സമ്മാനിച്ചു.
ജില്ലാ പ്രസിഡന്റ് എം കെ അഷ്റഫ് അധ്യക്ഷനായി. സെക്രട്ടറി രഞ്ജിത്ത് നിഹാര സ്വാഗതം പറഞ്ഞു. സി പി സദഖത്തുല്ല,സി കെ ആനന്ദൻ, ദാമോദരൻ താമരശ്ശേരി, ഷൗക്കത്ത് അത്തോളി, കെ കെ സുധീരൻ, ബാലകൃഷ്ണൻ പേരാമ്പ്ര, രാജൻ വർക്കി, മൊയ്തു തിരുവള്ളൂർ തുടങ്ങിയവർ സംസാരിച്ചു.