വയനാട് പുനരധിവാസം ; ഭൂമി ഏറ്റെടുക്കലിനെതിരെ നൽകിയ ഹർജി തള്ളി
എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജിയാണ് തള്ളിയത്.
വയനാട് :വയനാട് പുനരധിവാസ ത്തിൽ സർക്കാരിന് ആശ്വാസം. ഭൂമി ഏറ്റെടുക്കലിനെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി. എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജിയാണ് തള്ളിയത്. നിയമപ്രകാരമുള്ള നഷ്ടപരിഹാരം എസ്റ്റേറ്റ് ഇടുമകൾ നൽകണം. ലാൻഡ് അക്വിസിഷൻ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാ മെന്ന് കോടതി അറിയിച്ചു.
ഹാരിസൺ മലയാളവും എൽസ്റ്റോൺ ടീ എസ്റ്റേറ്റുമാണ് ഭൂമി ഏറ്റെടുക്കലിനെതിരെ ഹർജിയു മായി കോടതിയിലെത്തിയത്. നിയമപ്രകാരമുള്ള നഷ്ടപരിഹാരം എസ്റ്റേറ്റ് ഉടമകൾക്ക് നൽകണമെന്നും ടൗൺഷിപ്പ് ആയി എസ്റ്റേറ്റ് ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിന് സർക്കാരിന് വേണ്ട സഹായം ചെയ്തു കൊടുക്കണമെന്നും, നഷ്ടപരിഹാരത്തിൽ തർക്കം ഉണ്ടെങ്കിൽ എസ്റ്റേറ്റ് ഉടമകൾക്ക് നിയമനടപടികളുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു.
നാളെ മുതൽ സർക്കാരിനെ ഭൂമി അളന്നു തിട്ടപ്പെടുത്താമെന്നും ഇതിനുള്ള നടപടികള്‍ ആരംഭിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.