headerlogo
recents

അനര്‍ഹമായി സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങിയ 116 സര്‍ക്കാര്‍ ജീവനക്കാര്‍ക്കുകൂടി സസ്‌പെന്‍ഷന്‍

മണ്ണ് പര്യവേക്ഷണ- സംരക്ഷണ വകുപ്പിലെ ആറു ജീവനക്കാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

 അനര്‍ഹമായി സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങിയ 116 സര്‍ക്കാര്‍ ജീവനക്കാര്‍ക്കുകൂടി സസ്‌പെന്‍ഷന്‍
avatar image

NDR News

27 Dec 2024 03:36 PM

  തിരുവനന്തപുരം : സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അശരണരും നിരാലംബരുമായവർക്കുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ അനർഹമായി കൈപ്പറ്റിയ 116 സർക്കാർ ജീവനക്കാരെ കൂടി സർവീസിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌തു.

   റവന്യു, സർവേ, മൃഗസംരക്ഷണം, ക്ഷീരവികസനം വകുപ്പുകളിലെ ജീവനക്കാരാണ് സസ്പെൻഷനിലാ യത്. കൈപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം തിരിച്ചുപിടിക്കും.  മൃഗസംരക്ഷണ വകുപ്പിലെ 74 ജീവനക്കാർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

    പാർട്ട് ടൈം സ്വീപ്പർമാരും അറ്റൻഡർമാരും മുതൽ വെറ്ററിനറി സർജൻ വരെയുള്ളവരാണ് പട്ടികയിലുള്ളത്. പലിശ ഉൾപ്പെടെ 24,97,116 രൂപയാണ് ഇവരിൽനിന്ന്‌ തിരിച്ചുപിടിക്കുക. ക്ഷീരവികസന വകുപ്പിൽ പാർട്ട്ടൈം സ്വീപ്പർ, ക്ലീനർ, ക്ലർക്ക് തസ്തികകളിലെ നാല് ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തത്.റവന്യു വകുപ്പിലെ ക്ലർക്ക്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ്, പാർട്ട് ടൈം സ്വീപ്പർ തസ്തികകളിലായി 34 പേർക്കെ തിരെ നടപടിയെടുത്തു.

   സർവേ വകുപ്പിൽ സർവേയർ, ഡ്രാഫ്റ്റ്സ്‌മാൻ, പാർട്ട് ടൈം സ്വീപ്പർ തസ്തികകളിൽ ജോലി ചെയ്യുന്ന നാലു പേർക്കെതിരെയാണ്‌ നടപടി. ഇവർ അനർഹമായി കൈപ്പറ്റിയത്‌ ആകെ 10,46,400 രൂപയാണ്‌. ഈ തുക 18 ശതമാനം പലിശ സഹിതം തിരിച്ചുപിടിക്കാൻ വിവിധ വകുപ്പുകളിലായുള്ള 1458 സർക്കാർ ജീവനക്കാർ അനർഹമായി സാമൂഹ്യസുരക്ഷാ പെൻഷൻ വാങ്ങുന്നതായി ധനവകുപ്പ് നടത്തിയ പരിശോധന യിൽ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് ഇവർക്കെതിരെ യുള്ള നടപടികൾ അതത്‌ വകുപ്പുകൾ ആരംഭിച്ചത്.

   മണ്ണ് പര്യവേക്ഷണ- സംരക്ഷണ വകുപ്പിലെ ആറു ജീവനക്കാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. അനർഹമായി പെൻഷൻ തട്ടിയെടുത്തവർക്കെ തിരെ കർശന നടപടിയെടുക്കുന്നതി നൊപ്പം അർഹരായവർക്ക്‌ പെൻഷൻ ഉറപ്പുവരുത്തുകയാണ്‌ സർക്കാർ ലക്ഷ്യം.

 

 

NDR News
27 Dec 2024 03:36 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents